കൊടൈക്കനാലിലെ പ്രസിദ്ധമായ കോക്കെഴ്സ് വാക്കിനടുത്താണ് ഈ ക്രിസ്തീയ ദേവാലയം. ഗ്രാനൈറ്റ് കല്ലുകള്‍ പാകിയ ഈ ചര്‍ച്ച് ബ്രിട്ടീഷ് വാസ്തുകലാ നൈപുണ്യത്തിന്റെ ഉത്തമ നിദര്‍ശനമാണ്. വര്‍ണ്ണച്ചില്ലുകള്‍ വച്ചുപിടിപ്പിച്ച ജാലകങ്ങളും അവയിലെ കലാപരമായ ചിത്രണങ്ങളും സന്ദര്‍ശകരില്‍ ആംഗലേയ യുഗത്തിന്റെ സ്മൃതികളുണര്ത്താന് പോന്നതാണ്.