പതിനേഴാം നൂറ്റാണ്ടില്‍ മധുര രാജവംശത്തിലെ മുത്തുകൃഷ്ണ നായ്ക്കര്‍ പണിത ഈ കോട്ട ദിണ്ടുക്കലിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഒരുപാട് നാടുവാഴികളുടെ ഉയര്‍ച്ചയ്ക്കും പതനത്തിനും സാക്ഷിയായ ഈ ശക്തിദുര്‍ഗ്ഗം ദിണ്ടുക്കല്‍ കുന്നിന് മുകളില്‍ 280 അടി ഉയരത്തിലായി നിലകൊള്ളുന്നു.
പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍ കോട്ട കൈവശപ്പെടുത്തിയെങ്കിലും മൈസൂര്‍ വ്യാഘ്രത്തിന്റെ കയ്യില്‍ നിന്ന് ബ്രിട്ടീഷുകാര്‍ ഇത് പിടിച്ചെടുത്തു. നഗരത്തിന്റെ ചരിത്രപശ്ചാതലം തിരയുന്നവര്‍ക്ക് ഒരുവിധത്തിലും ഈ കോട്ടയെ അവഗണിച്ച് കടന്നു പോകാനാവില്ല. ഇതിന്റെ നിര്‍മ്മാണത്തില്‍ അനുവര്‍ത്തിച്ചിട്ടുള്ള വാസ്തുകലാവൈഭവവും എടുത്തു പറയേണ്ടത് തന്നെയാണ്.



Click it and Unblock the Notifications