നഗരനാമത്തിന്റെ ആവിര്‍ ഭാവത്തിന് കാരണമായ ഈ കുന്നിനെ ദിണ്ടുക്കലിന്റെ ചരിത്ര, സാമൂഹിക പശ്ചാതലത്തില്‍ നിന്ന് പറിച്ചുമാറ്റാനാവില്ല. തലയണ എന്ന് അര്‍ത്ഥം വരുന്ന തിണ്ട്, പാറ എന്നറിയപ്പെടുന്ന കല് എന്നീ വാക്കുകള്‍ ചേര്‍ന്നാണ് പട്ടണത്തിന് ഈ പേരുണ്ടായത്. നഗരത്തെ അഭിമുഖീകരിച്ച് നില്ക്കുന്ന ഈ പാറക്കുന്നിന് ഒരു തലയണയുടെ ആകാരമാണ്. ഈ കുന്നുകള്‍ക്ക്
മുകളില്‍ തന്നെയാണ് ചരിത്രപ്രസിദ്ധമായ ദിണ്ടുക്കല്‍ കോട്ടയും. കുന്നിന്റെ മുകളില്‍ നിന്ന് പട്ടണത്തിന്റെ മനോഹരമായ ഉപരിവീക്ഷണം സന്ദര്‍ശകര്‍ക്ക് കാണാം. കുന്നിന്റെ മുകളില്‍ നിര്‍മ്മലമായ കാറ്റേറ്റ് അല്പനേരം ഇരുന്നാല്‍ മനസ്സിന് എന്തെന്നില്ലാത്ത ആനന്ദവും ലഭിക്കും.