ബഡേര്‍വ്വയിലെ അഷ്ടപദി കുന്നിന്‍പുറത്താണ് സ്വരണ്‍ ബാവ്‌ലി സ്ഥിതിചെയ്യുന്നത്. സ്വര്‍ണ ഉറവ എന്നും വിളിപ്പേരുണ്ട്. ഇവിടെ കുളിക്കുന്നത് പാപങ്ങള്‍ കഴുകിക്കളയും എന്ന് വിശ്വസിക്കപ്പെടുന്നു. നവരാത്രി ഉത്സവക്കാലത്ത് നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.
ഒരിക്കല്‍ വയസ്സായ ഒരു സ്ത്രീ ഈ ഉറവയില്‍ വീണുപോയത്രെ. രക്ഷിക്കാനായി ഓടിവന്ന മകള്‍ കണ്ടത് ഇവരുടെ ദുപ്പട്ട സ്വര്‍ണക്കട്ടക്കള്‍ കൊണ്ട് മൂടിയതാണ്. ഇതെടുക്കാന്‍ വേണ്ടി സഹോദരന്മാരെയും കൂട്ടി വന്നെങ്കിലും സ്വര്‍ണക്കട്ടികള്‍ ഐസ് പോലെ ദുപ്പട്ടയുടെ കീഴെ ഉറച്ചു കാണാതെ പോയി. അതിനുശേഷം വേനല്‍ക്കാലത്തുപോലും ഇവിടെ ഐസായ രീതിയിലാണ് വെള്ളമുണ്ടാകുക.



Click it and Unblock the Notifications