ട്രെക്കിങ്ങ്, ദ്രാസ്

ദ്രാസിനടുത്തുള്ള സുരു താഴ്വരയിലേക്ക് സന്ദര്‍ശകര്‍ക്ക് ട്രെക്കിങ്ങ് സാധ്യമാണ്. മനോഹരമായ ഗ്രാമങ്ങളും, പുല്‍മേടുകളും കണ്ട് 4500 മീറ്റര്‍ ഉയരത്തിലുള്ള അംബാല ചുരത്തിലൂടെയുള്ള യാത്ര അവിസ്മരണീയമായിരിക്കും. ഇവിടെ നിന്ന് തന്നെ അമര്‍നാഥ് ഗുഹയിലേക്കും ട്രെക്കിങ്ങ് നടത്താം.

സോജിലക്ക് താഴെ മിനാമാര്‍ഗില്‍ നിന്ന് ആരംഭിക്കുന്ന ഈ ട്രെക്കിങ്ങ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ്. 5200 മീറ്റര്‍ ഉയരത്തിലൂള്ള ചുരത്തിലൂടെയാണ് ഈ യാത്ര. ചില ഗ്രാമങ്ങളിലേക്ക് മലകയറ്റത്തിനും, ട്രെക്കിങ്ങിനും ഇവിടെ സൗകര്യമുണ്ട്.

Please Wait while comments are loading...