ഗെയ്ബ് സാഗര്‍ ലേക്കിന്റെ പരിസരത്താണ് ഈ കെട്ടിടവും സ്ഥിതിചെയ്യുന്നത്. മുഗള്‍, രജപുത്താന വാസ്തുശൈലികളുടെ ഒരു ഫ്യൂഷനാണ് ഈ കെട്ടിടം. ദാവ്റ കല്ലുകളുപയോഗിച്ചാണ് ഇത് പണിതിരിക്കുന്നത്. രണ്ട് തട്ടുകളായിട്ടാണ് കെട്ടിടം, മൂന്ന് താഴികക്കുടങ്ങളും ഒരു വരാന്തയുമുണ്ട്. മുകള്‍ഭാഗത്ത് താമരയുടെ ആകൃതിയിലാണ് താഴികക്കുടങ്ങള്‍ പണിതിരിക്കുന്നത്.