ക്ഷേത്രഗ്രാമമാണ് ബറോഡ. ദുന്‍ഗര്‍പൂര്‍ നഗരത്തില്‍ നിന്നും 59 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താന്‍. വഗാഡിന്റെ തലസ്ഥാനായിരുന്നു മുമ്പ് ഈ സ്ഥലം. ശൈവരും ജൈനന്മാരുമാണ് ഇവിടത്തെ പ്രധാന വിഭാഗക്കാര്‍. ഗ്രാമത്തിലെ പ്രധാന തടാകത്തോട് ചേര്‍ന്നുനില്‍ക്കുന്ന ശിവക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം, വളരെ പഴയ ക്ഷേത്രമാണിത്. വെളുത്തകല്ലിലാണ് ഇത് പണിതിരിക്കുന്നത്. 1349ല്‍ രേഖപ്പെടുത്തിയതെന്ന് കരുതുന്ന കുണ്ഡ്‌ലിയും(ജാതകം)ഇവിടെ കാണാം.
ജൈനമതത്തിലെ തീര്‍ത്ഥങ്കരനായിരുന്ന പാര്‍ശ്വനാഥന്റെ പ്രതിഷ്ഠയുള്ള പഴയൊരു ക്ഷേത്രവും ഇവിടെയുണ്ട്. 1904ല്‍ ഭട്ടാരക് ദേവേന്ദ്ര സുരിയാണത്രേ ഈ ക്ഷേത്രം കണ്ടെത്തിയത്.



Click it and Unblock the Notifications