പതിമൂന്നാം നൂറ്റാണ്ടില്‍ പണിത കൊട്ടാരമാണിത്. ഏഴ് നിലയുള്ള ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണരീതിയും അതിശയിപ്പിക്കുന്നതാണ്. ഏതാണ്ട് ഒരു കോട്ടയുടേതുപോലുള്ള ശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. ചില്ലുകളും കണ്ണാടികളുംകൊണ്ടുള്ള അലങ്കാരങ്ങളാണ് ചുവരുകളില്‍ നിറയെ. മനോഹരമായ ഹ്രസ്വചിത്രങ്ങളും കൊട്ടാരത്തിനുള്ളില്‍ ഏറെക്കാണാം.