ദുന്‍ഗര്‍പൂരിലെ ഭൂതകാലത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തീര്‍ച്ചായും ഈ മ്യൂസിയം സന്ദര്‍ശിയ്ക്കണം. മൂന്നു ഗാലറികളുള്ള മ്യൂസിയത്തില്‍ പഴയകാലത്തെ പ്രതിമകള്‍, ദേവരൂപങ്ങള്‍, ഹ്രസ്വചിത്രങ്ങല്‍, ശിലാലിഖിതങ്ങള്‍, പഴയ നാണയങ്ങള്‍ എന്നിയെല്ലാം സൂക്ഷിച്ചിട്ടുണ്ട്. ഗുപ്ത കാലഘട്ടത്തിലെ പ്രതിമകളാണ് ആദ്യ ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഗാലിയാകോട്ട്, അംജാര, ബറോഡ എന്നിവിടങ്ങളില്‍ നി്ന്നും കണ്ടെടുത്തവയാണീ പ്രതിമകള്‍. താന്ത്രിക് ഗണേശ, വീണാധരനായ ശിവന്‍, പദ്മിനി, പദ്മപാണി യക്ഷ, ഗരുഡന്റെ പുറത്തിരിക്കുന്ന വിഷ്ണു തുടങ്ങിയവയാണ് ഇക്കൂട്ടത്തിലെ പ്രധാന പ്രതിമകള്‍.
രണ്ടാമത്തെ ഗാലറിയില്‍ കുത് അബ് മിനാറിന്റെ ഹ്രസ്വരൂപം, പോസ്റ്റല്‍ സ്റ്റാമ്പുകള്‍ എന്നിവയും മൂന്നാമത്തെ ഗാലറിയില്‍ ടെറാക്കോട്ട രൂപങ്ങള്‍, എണ്ണച്ചായച്ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയുമാണ് സൂക്ഷിച്ചിരിക്കുന്നത്.



Click it and Unblock the Notifications