മഹി നദിയുടെ തീരത്തുള്ള ചെറിയഗ്രാമമാണിത്. ദുന്‍ഗര്‍പൂരില്‍ നിന്നും 58 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. പണ്ട്കാലത്ത് ഇവിടം ഭരിച്ചിരുന്ന ഭില്‍ ഭരണാധികാരിയുടെ പേരാണത്രേ ഈ ഗ്രാമത്തിന് ലഭിച്ചിരിയ്ക്കുന്നത്. പാര്മര്മാരുടെയും ദുന്‍ഗര്‍പൂര്‍ സ്റ്റേറ്റിന്റെയും തലസ്ഥാനമായിരുന്നു ഒരുകാലത്ത് ഈ സ്ഥലം.
സയ്ദ് ഫക്രുദ്ദീന്‍ ദേവാലയമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഒരു സൂഫി വര്യനായിരുന്നു സയ്ദ് ഫക്രുദ്ദീന്‍, ഗാലിയാകോട്ടിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. വെളുത്തമാര്ബിളിലാണ് ഈ ദേവാലയം പണിതിരിക്കുന്നത്. ഈ പ്രദേശത്തെ ഏറ്റവും മനോഹരമായ കെട്ടിടമാണിത്. എല്ലാവര്‍ഷവും മുഹറമാസത്തിന്റെ ഇരുപത്തിയേഴാംനാള് നടക്കുന്ന ഉറുസിന് ഇവിടെ ഒട്ടേറെ വിശ്വാസികളെത്താറുണ്ട്. വിജിയമാതാ ക്ഷേത്രം, വസുന്ധര ദേവി ക്ഷേത്രം, ശീത്ലമാതാ ക്ഷേത്രം എന്നിവയുമുണ്ടിവിടെ.