കലാപ്രേമിയായിരുന്ന രാജാ മഹാറാവല്‍ ഉദയ് സിങ് രണ്ടാമന്റെ കൊട്ടാരമായിരുന്നു ഇത്. രജപുത്താനശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായി ഡിസൈന്‍ ചെയ്ത ബാല്‍ക്കണികള്‍, ജാലകങ്ങള്‍, ആര്‍ച്ചുകള്‍ എന്നിവയാണ് കൊട്ടാരത്തിന്റെ മോടികൂട്ടുന്നത്. ഗെയ്ബ് സാഗര്‍ ലേക്കിനടുത്താണ് ഈ കൊട്ടാരം.
പരേവ, ബല്വാരിയ എന്നിങ്ങനെയുള്ള കല്ലുകളുപയോഗിച്ചാണ് ഇത് പണിതിരിക്കുന്നത്. റാണിവാസ്, ഉദയ് ബിലാസ്, കൃഷ്ണ പ്രകാശ് എന്നിങ്ങനെ മൂന്ന്ഭാഗങ്ങളാണ് കൊട്ടാരത്തിനുള്ളത്. മനോഹരമായ പെയിന്റിങ്ങുകള്‍കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് കൊട്ടാരച്ചുവരുകള്. ഇപ്പോള്‍ ഇത് പ്രശസ്തമായ ഒരു ഹെറിറ്റേജ് ഹോട്ടലാണ്.