പുരാതന ശിവ ക്ഷേത്രത്താല്‍ പ്രശസ്‌തമായ ദിയോബലോദ ഭിലായില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചരോദയിലെ ഒരു പട്ടണമാണ്. അഞ്ചാം നൂറ്റാണ്ടിലേതാണ് ഇവിടുത്തെ ശിവ ക്ഷേത്രമെന്നാണ് കണക്കാക്കപ്പെടുന്നത്. ക്ഷേത്രത്തിന് സമീപമുള്ള കുളത്തെ കുറിച്ച് രസകരമായൊരു ഐതീഹ്യമുണ്ട്.
ഛത്തീസ്‌ഗഡിലെ മറ്റൊരു നഗരമായ ആരംഗുമായി ഭൂമിക്കടിയിലൂടെ ഈ കുളം ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് വിശ്വാസം. ശിവന്‍, ഗണപതി, തുടങ്ങി നിരവധി ദേവന്‍ മാരുടെ വിഗ്രഹങ്ങള്‍ മനോഹരമായി നിര്‍മ്മിച്ച ഈ ക്ഷേത്രത്തിലുണ്ട്. നൃത്തം ചെയ്യുന്നവരുടെയും യോദ്ധാക്കളുടെയും മൃഗങ്ങളുടെയും ശില്‍പങ്ങള്‍ കൊത്തി വച്ചിട്ടുമുണ്ട്. ഇതിന് പുറമെ നന്ദി ദേവന്റെ ഉള്‍പ്പടെ നിരവധി ശില്‍പങ്ങള്‍ ഇവിടെ കാണാം.



Click it and Unblock the Notifications