പണ്ട് സോമവംശീയ രാജാക്കന്‍മാര്‍ ഭരിച്ചിരുന്ന മഹാസമുന്ദ് കലകളുടെയും സംസ്‌കാരങ്ങളുടെയും കേന്ദ്രമാണ്. ഛത്തീസ്‌ഗഡിന്റെ മധ്യകിഴക്കന്‍ മേഖലയിലാണ് മാഹാസാമുന്ദ് . സിര്‍പൂരാണ് ഈ മേഖലയുടെ സാംസ്‌കാരിക കേന്ദ്രം. വര്‍ഷം മുഴുവന്‍ സിര്‍പൂര്‍ സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്. മഹാനിദിയുടെ തീരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം നിറയെ ചുണ്ണാമ്പ് കല്ലുകളും ഗ്രാനൈറ്റ് പാറകളുമാണുള്ളത്. മഹാസമുന്ദിന്റെ സംസ്‌കാരം
ഹല്‍ബ,മുന്ദ,സോണാര്‍,സന്‍വാര, പര്‍ധി, ബഹാലിയ തുടങ്ങി നിരവധി ഗോത്രവര്‍ഗ്ഗക്കാര്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഗോത്ര സംസ്‌കാരം, മേളകള്‍, ഉത്സവങ്ങള്‍ എന്നിവ ഇവിടുത്തെ ദൈനദിന ജീവിതത്തിന്റെ ഭാഗമാണ്. ഇവിടുത്തെ ജനങ്ങളുടെ വസ്‌ത്രധാരണം തികച്ചും പരമ്പരാഗതമായിട്ടുള്ളതാണ്. പുരുഷന്‍മാര്‍ ധോത്തി, കുര്‍ത്ത,ടര്‍ബന്‍ എന്നിവയും ഭന്ദായി എന്നുവിളിക്കുന്ന തുകല്‍ ചെരുപ്പുമാണ് ധരിക്കുന്നത്. സ്‌ത്രീകളുടെ വേഷം സാരിയാണ്. പരമ്പരാഗത പാദരക്ഷയാണ് അത്‌കാരിയ. കാലിലണിയുന്ന ബിചിയ, അരയിലണിയുന്ന കര്‍ധാന്‍, കൈകളിലണിയുന്ന പര്‍പത്തി, വെള്ളി കമ്മലുകളായ ഫുലി എന്നിവ സ്‌ത്രീകള്‍ പൊതുവെ അണിയാറുണ്ട്. ഇവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ഉത്സവങ്ങള്‍.
മഹാസമുന്ദിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍
ലക്ഷ്‌മണ ക്ഷേത്രം,ആന്നദ പ്രഭു കുദി വിഹാര്‍, ബ്രഹ്മിണിയുടെ സ്വേത ഗംഗ,ഖല്ലാരിമാത ക്ഷേത്രം, ഖൗധാര(ദാല്‍ദാലി) ,ചണ്ഡി ക്ഷേത്രം( ബിര്‍കോണി), ചണ്ഡി ക്ഷേത്രം(ഗുച്ചപാലി),സ്വസ്‌തിക് വിഹാര്‍, ഗന്ധേശ്വര്‍ ക്ഷേത്രം, ഖല്ലാരി മാത ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.