വംഗ സംസ്ക്കാരവും പൈതൃകവും ആരാധനാദി കാര്യങ്ങളിലുള്ള ആ ജനതയുടെ നിഷ്ക്കര്‍ഷതയും കാലങ്ങളായി അറിയപ്പെടുന്നതാണ്. സംസ്കൃത കാവ്യലോകത്തെ കവിശ്രേഷ്ടനായ ജൊയ്ദേബിന്റെ ജന്മനാടെന്ന കീര്‍ത്തി ദുര്‍ഗാപൂരിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാണ്. അജയ് നദിയുടെ രമണീയമായ തീരത്ത് ആണ്ടോടാണ്ട് കൊണ്ടാടാറുള്ള ഒരു മഹോത്സവത്തിനും ഇവിടെയുള്ള ക്ഷേത്രം വേദിയാവാറുണ്ട്. കാണാനഴകുള്ള പ്രദേശമാണ് ജയദേവ്. നഗരത്തിന്റെ യാന്ത്രികതയ്ക്കിടയില് നിന്നുള്ള ആത്മായാനമാണ് ഇവിടേയ്ക്കുള്ള സന്ദര്‍ശനം.