Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഖരഗ്‌പൂര്‍

ഖരഗ്‌പൂര്‍ - റെയില്‍വെ നഗരം

7

നീളം കൂടിയ റയില്‍വെ പ്ലാറ്റ്‌ഫോമിനാല്‍ പ്രശസ്‌തമായ ഖരഗ്‌പൂര്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്‌. രാജ്യത്തെ മൂന്നാമത്തെ വലിയ റെയില്‍വെ പ്ലാറ്റ്‌ഫോം ഖരഗ്‌പൂരിലേതാണ്‌. ഖരഗ്‌പൂരില ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി കാമ്പസ്‌ പ്രശസ്‌തമാണ്‌. 13000 ജീവനക്കാര്‍ പാര്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വെ ആസ്ഥാനമെന്നതും ഖരഗ്‌പൂരിന്റെ സവിശേഷതയാണ്‌.

ഖരഗ്‌പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്‌ ഖരഗ്‌പൂര്‍ തടാകം . ഖരഗ്‌പൂരിനെ നഗരമായി മാറ്റിയതില്‍ വിദ്യാഭ്യാസമേഖലയുടെ സ്വാധീനം വളരെ വലുതാണ്‌.  ഹിന്ദു -മുസ്ലീം ഐക്യത്താല്‍ പ്രശസ്‌തമായ സ്ഥലങ്ങളില്‍ ഒന്നാണ്‌ ഖരഗ്‌പൂര്‍. ഇവിടുത്തെ കാളി ക്ഷേത്രവും സാഹി മസ്‌ജിദും വളരെ പ്രശസ്‌തമാണ്‌.

ആഹാരങ്ങളും ആഘോഷങ്ങളും

വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ആതിഥ്യമരുളുന്ന ഖരഗ്‌പൂര്‍ സ്വാദിഷ്‌ഠമായ നിരവധി വിഭവങ്ങള്‍ നല്‍കുന്നുണ്ട്‌. തെരുവോര കടകളിലും ഭക്ഷണശാലകളിലും സ്വാദിഷ്‌ഠമാര്‍ന്ന ബംഗാളി ഭക്ഷണങ്ങളും മറ്റ്‌ വിവിധ വിഭവങ്ങളും കിട്ടും.

ഖരഗ്‌പൂര്‍ തടാകത്തിന്‌ സമീപത്തുള്ള പാതയോര ചാട്ടുകളും സന്ദര്‍ശകര്‍ക്ക്‌ പരീക്ഷിക്കാവുന്നതാണ്‌. ബംഗാളികളുടെ സമുദ്രാഹാരങ്ങളും മധുരപലഹാരങ്ങളും പ്രശസ്‌തമാണ്‌. പലഹാരങ്ങളില്‍ മുന്നിട്ട്‌ നില്‍ക്കുന്ന സന്ദേശും റാസ്‌ മലായിയും കഴിക്കാനുള്ള അവസരം പാഴാക്കരുത്‌.

മാള്‍ സംസ്‌കാരവും വിനോദവും

ലഷര്‍ മള്‍ട്ടിപ്ലക്‌സ്‌ & മാളില്‍ ലോക പ്രശസ്‌തമായ ബ്രാന്‍ഡുകള്‍ക്ക്‌ പുറമെ ഹോളിവുഡ്‌, ബോളിവുഡ്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രീനുകളും ഉണ്ട്‌. ചെലവ്‌ കുറഞ്ഞ ഷോപ്പിങ്ങ്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ പുരാതന്‍, ഗോലി, ഗേറ്റ്‌ ബസാറുകളില്‍ അനുയോജ്യമാണ്‌.

ഇവിടുത്തെ വിദ്യാഭ്യാസ പട്ടണം മുതല്‍ നഗരം വരെ യഥാര്‍ത്ഥ വിനോദസഞ്ചാര മൂല്യം നല്‍കുന്നതിന്‌ ഖരഗ്‌പൂര്‍ ടൂറിസം നല്ല ശ്രമമാണ്‌ നടത്തിയിരിക്കുന്നത്‌. കൊല്‍ക്കത്തിയില്‍ നിന്നും സമീപ നഗരങ്ങളില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന നഗരമാണ്‌ ഖരഗ്‌പൂര്‍.

വിദ്യാര്‍ത്ഥികള്‍ക്ക്‌ വളരെ മികച്ച സൗകര്യങ്ങളാണ്‌ ഇവിടം നല്‍കുന്നത്‌. കൊല്‍ക്കത്തയില്‍ നിന്നും വാരാന്ത്യങ്ങളില്‍ ഖരഗ്‌പൂരിലേയ്‌ക്ക്‌ ഒരു യാത്ര തിരഞ്ഞെടുക്കുന്നത്‌ വളരെ നല്ലതായിരിക്കും.

എങ്ങനെ എത്തിച്ചേരാം

തെക്ക്‌ കിഴക്കന്‍ റെയില്‍വെ സോണില്‍ ഹൗറ കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള റയില്‍വെ സ്റ്റേഷന്‍ ഖരഗ്‌പൂരാണ്‌. അതുകൊണ്ട്‌ വളരെ മികച്ച്‌ റെയില്‍വെ ശൃംഖലായാണ്‌ ഇവിടെയുള്ളതാണ്‌. റോഡ്‌ മാര്‍ഗ്ഗവും ഖരഗ്‌പൂര്‍ വളരെ മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു. ഖരഗ്‌പൂരില്‍ നിന്നും പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളിലേയ്‌ക്ക്‌ ഖരഗ്‌പൂരില്‍ നിന്നും ബസ്‌ സര്‍വീസുണ്ട്‌.

ഖരഗ്‌പൂര്‍ പ്രശസ്തമാക്കുന്നത്

ഖരഗ്‌പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഖരഗ്‌പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഖരഗ്‌പൂര്‍

 • റോഡ് മാര്‍ഗം
  ഖരഗ്‌പൂരിനെ തലസ്ഥാനമായ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്നത്‌ ദേശീയപാത 6 ആണ്‌. 131 കിലോമീറ്റര്‍ ദൂരമാണ്‌ ഉള്ളത്‌. രണ്ട്‌ മണിക്കൂര്‍ യാത്ര ഉണ്ടാവും
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  രാജ്യത്തെ മൂന്നാമത്തെ വലിയ പ്ലാറ്റ്‌ഫോമുള്ള ഖരഗ്‌പൂര്‍ റയില്‍വെ സ്റ്റേഷന്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളുമായി നേരിട്ട്‌ ബന്ധപ്പെട്ട്‌ കിടക്കുന്നു.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്‌ ചന്ദ്ര ബോസ് അന്താരാഷ്‌ട്ര വിമനാനത്താവളമാണ്‌ സമീപത്തുള്ള വിമാനത്താവളം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 May,Sat
Return On
29 May,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
28 May,Sat
Check Out
29 May,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
28 May,Sat
Return On
29 May,Sun