ഓഖാ ജെട്ടിയില്‍ നിന്നും കടലിലൂടെ ബോട്ട് മാര്‍ഗ്ഗം 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക. ഇവിടത്തെ ശ്രീകൃഷ്ണക്ഷേത്രത്തിന് 500 വര്‍ഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. വല്ലഭാചാര്യന്‍ നിര്‍മ്മിച്ചുവെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണഭഗവാന്‍റെ ഭാര്യയായിരുന്ന രുഗ്മിണി സ്വയം ഉണ്ടാക്കിയതാണെന്ന വിശ്വസിക്കപ്പെടുന്ന വിഗ്രഹമാണ്.
ഭഗവാന്‍ കൃഷ്ണനെ കാണാന്‍ സുഹൃത്തായ സുധാമ അവലുമായി എത്തിയത് ഇവിടെയാണെന്നാണ് സങ്കല്‍പ്പം. ഇതിന്‍റെ ഓര്‍മ്മയ്ക്കായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സമീപവാസികളായ ബ്രഹ്മണര്‍ ഇന്നും അവല്‍ സമ്മാനിക്കുന്ന പതിവുണ്ട്.



Click it and Unblock the Notifications