ഹോം » സ്ഥലങ്ങൾ » ദ്വാരക » ആകര്‍ഷണങ്ങള്‍
 • 01ശ്രീകൃഷ്ണക്ഷേത്രം, ബെയ്റ്റ് ദ്വാരക

  ശ്രീകൃഷ്ണക്ഷേത്രം, ബെയ്റ്റ് ദ്വാരക

  ഓഖാ ജെട്ടിയില്‍ നിന്നും കടലിലൂടെ ബോട്ട് മാര്‍ഗ്ഗം 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക. ഇവിടത്തെ ശ്രീകൃഷ്ണക്ഷേത്രത്തിന് 500 വര്‍ഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. വല്ലഭാചാര്യന്‍ നിര്‍മ്മിച്ചുവെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണഭഗവാന്‍റെ ഭാര്യയായിരുന്ന രുഗ്മിണി സ്വയം ഉണ്ടാക്കിയതാണെന്ന വിശ്വസിക്കപ്പെടുന്ന...

  + കൂടുതല്‍ വായിക്കുക
 • 02ഹനുമാന്‍ ക്ഷേത്രം, ബെയ്റ്റ് ദ്വാരക

  ഹനുമാന്‍ ക്ഷേത്രം, ബെയ്റ്റ് ദ്വാരക

  ബെയ്റ്റ് ദ്വാരകയിലെ കൃഷ്ണ ക്ഷേത്രത്തിനടുത്തായിത്തന്നെയാണ് ദാണ്ഢിവാലാ ഹനുമാന്‍ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹനുമാന്‍റെ മകനായ  മകരദ്വജന്‍റെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. ലങ്കാദഹനത്തിനുശേഷം കടലില്‍ മുങ്ങിക്കുളിച്ച ഹനുമാന്‍റെ വിയര്‍പ്പു ഭക്ഷിച്ച മത്സ്യത്തില്‍ നിന്നും മകരദ്വജന്‍ ഉണ്ടായിഎന്നാണ് വിശ്വാസം.ഇതുകാരണം പകുതി വാനരനും പകുതി ഉരഗവുമാണ്...

  + കൂടുതല്‍ വായിക്കുക
 • 03ഗോപി തലാവ്

  ഗോപി തലാവ്

  ഗോപസ്ത്രീകളോടൊപ്പം സാക്ഷാല്‍ ശ്രീകൃഷ്ണന്‍ രാസലീലയാടിയ സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. ദ്വാരകയിലെ പ്രമുഖമായ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് ഗോപി തലാവ്. ദ്വാരക നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഭക്തര്‍ കുറിവരക്കാന്‍ ഉപയോഗിക്കുന്ന ഗോപീചന്ദനമാണ് ഇവിടത്തെ പ്രധാന പ്രസാദം.

  + കൂടുതല്‍ വായിക്കുക
 • 04ബാല്‍ക്ക തീര്‍ത്ഥയും ദേഹോത്സര്‍ഗ്ഗും

  സൂററ്റിലെത്തുന്ന സഞ്ചാരികള്‍ ദ്വാരകയിലെ ഈ പ്രദേശം തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.സോംനാഥിന് വടക്കുള്ള ക്ഷേത്രമാണ് ബാല്‍ക്കാ തീര്‍ത്ഥ്. ഭഗവാന്‍ വിഷ്ണുവിന്‍റെ കൃഷ്ണാവതാരത്തിന്‍റെ പരിസമാപ്തി ഇവിടെ വച്ചായിരുന്നു എന്നാണ് വിശ്വാസം. കൃഷ്ണന്‍റെ കാല്‍പ്പാദം കണ്ട് മാന്‍പേടയാണെന്ന് തെറ്റിദ്ധരിച്ച വേടന്‍ അമ്പെയ്യുകയും അമ്പേറ്റ ഭഗവാന്‍...

  + കൂടുതല്‍ വായിക്കുക
 • 05ശാരദാപീഠ് മഠം മ്യൂസിയം

  ശാരദാപീഠ് മഠം മ്യൂസിയം

  ആദി ശങ്കരാചാര്യര്‍ ഒന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിച്ച മഠങ്ങളിലൊന്നാണ് ശാരദാപീഠ് മഠം. ദ്വാരകയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദ്വാരകാ പീഠമെന്നും കലിക മഠമെന്നും ഇത് അറിയപ്പെടുന്നുണ്ട്. ദ്വാരക ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.

  ശങ്കരാചാര്യരുടെ കഥപറയുന്ന മനോഹരമായ ചുമര്‍ ചിത്രങ്ങള്‍ ഇവിടെ കാണാം. കെട്ടിടത്തിന്റെ ഉള്‍ഭാഗത്തെ മകുടത്തില്‍ ശിവന്റെ...

  + കൂടുതല്‍ വായിക്കുക
 • 06നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം

  സൗരാഷ്ട്രയില്‍ നിന്നും ദ്വാരകയിലേക്കുള്ള യാത്രാമദ്ധ്യേയാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തെ പന്ത്രണ്ട്  ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഇവിടെയാണ് നിലകൊള്ളുന്നത്. തീര്‍ത്ഥാടകര്‍ക്കിടയിലെ പ്രശസ്തമായ കേന്ദ്രങ്ങളില്‍ ഒന്നാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം. ശിവനാണ് പ്രധാന മൂര്‍ത്തി. ശിവരാത്രിക്കാലത്താണ് ഇവിടെ ഏറ്റവും...

  + കൂടുതല്‍ വായിക്കുക
 • 07കചോരിയു

  കചോരിയു

  ദ്വാരകയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശ്രീരാമനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ശംഖ്  ചക്ര ഗഥാ ധാരിയായാണ് ഇവിടെ ഭഗവാന്റെ രൂപം. പ്രവേശനവാടത്തിലായി ഹനുമാന്റെ പ്രതിമയും ഇവിടെയുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 08രുക്മിണി ദേവി ക്ഷേത്രം

  മനോഹരമായ കൊത്തുപണികളുള്ള ഒരു ക്ഷേത്രമാണിത്. ആനകളുടെയും മനുഷ്യരുടെയും ചിത്രങ്ങളാണ് ക്ഷേത്രച്ചുവരുകളില്‍ കൊത്തിയിരിക്കുന്നത്. ദ്വാരകാധീശ ക്ഷേത്രത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണന്റെ ഭാര്യയായിരുന്ന രുക്മിണിദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

  ദ്വാരകയിലെ പ്രധാനക്ഷേത്രത്തില്‍ നിന്നും ഇത്രയും അകലെ ഈ ക്ഷേത്രം ഉണ്ടായതിന് പിന്നില്‍ ഒരു...

  + കൂടുതല്‍ വായിക്കുക
 • 09ഗോപിനാഥ് മഹാദേവ ക്ഷേത്രം

  ഗോപിനാഥ് മഹാദേവ ക്ഷേത്രം

  ദ്വാരകയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ഗോപിനാഥ് മഹാദേവ ക്ഷേത്രം. ശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് ഈ ശിവക്ഷേത്രം കാണാനായി എത്തുന്നത്.

  + കൂടുതല്‍ വായിക്കുക
 • 10ദ്വാരകാധീശ ക്ഷേത്രം

  ജഗത് മന്ദിര്‍ എന്ന പേരിലും അറിയപ്പെടുന്ന ദ്വാരകാധീശ ക്ഷേത്രമാണ് ദ്വാരകയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്ന്. ശ്രീകൃഷ്ണന്റെ പൗത്രനായിരുന്ന വജ്രനാഭനാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. ദ്വാരകാധീശ ക്ഷേത്രത്തിന് ഏതാണ്ട് 2500 വര്‍ഷത്തോളം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്.

  എന്നാല്‍ പതിനാറാം നൂറ്റാണ്ടിലാണ് ദ്വാരകാധീശ ക്ഷേത്രം...

  + കൂടുതല്‍ വായിക്കുക
 • 11ഇസ്‌കോണ്‍ ക്ഷേത്രവും ഗേറ്റും

  ഇസ്‌കോണ്‍ ക്ഷേത്രവും ഗേറ്റും

  ദ്വാരകയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇസ്‌കോണ്‍ ക്ഷേത്രവും ഗേറ്റും. ദേവി ഭവാന്‍ റോഡിലാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന  ഇസ്‌കോണ്‍ ക്ഷേത്രവും ഗേറ്റും സ്ഥിതിചെയ്യുന്നത്. കൃഷ്ണനും രാധയും ഒന്നുചേരുന്ന ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ ദ്വാരകാധീശ ക്ഷേത്രത്തിന്റെ കാഴ്ചയും കാണാം.

  + കൂടുതല്‍ വായിക്കുക
 • 12മീരാഭായ് ക്ഷേത്രം

  മീരാഭായ് ക്ഷേത്രം

  വലിയ കൃഷ്ണഭക്തയും ഗായികയുമായിരുന്ന മീരയാണ് ഇവിടുത്തെ പ്രതിഷ്ഠ. ജഗദ് മന്ദിറിന് സമീപത്തായി ജനവാസമുള്ള സ്ഥലത്താണ് ഈ കൊച്ചുക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ രാജകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മീര ഒരു രാജാവിനെ വിവാഹം ചെയ്തു.

  പക്ഷേ മനസ്സുകൊണ്ട് കൃഷ്ണനെ വരിച്ച മീരയ്ക്ക് വിവാഹജീവിതത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ വടക്കേഇന്ത്യയിലെ...

  + കൂടുതല്‍ വായിക്കുക
 • 13ഗോമതി ഘട്ട് ക്ഷേത്രങ്ങള്‍

  ഗോമതി ഘട്ട് ക്ഷേത്രങ്ങള്‍

  ഹിന്ദുക്കളെ സംബന്ധിച്ച് വിശുദ്ധ നഗരമായ ദ്വാരകയില്‍ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. പല ക്ഷേത്രങ്ങള്‍ക്കുപിന്നിലും രസകരങ്ങളായ  ഐതീഹ്യങ്ങളുമുണ്ട്. ദ്വാരകയിലെത്തിയാല്‍ ഗോമതി നദിയില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. ഗോമതി നദിയുടെ കരയില്‍ ശിവന്‍, കൃഷ്ണന്‍, രാമന്‍, സുധാമ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുണ്ട്. ഇവയാണ് ഗോമതി ഘട്ട് ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്....

  + കൂടുതല്‍ വായിക്കുക
 • 14ഖുംലി

  ഖുംലി

  ഗുജറാത്തിലെ മനോഹരമായ ഒരു ക്ഷേത്രനഗരമാണ് ഖുംലി. ഏഴാം നൂറ്റാണ്ടിലാണ് ബര്‍ദ ഹില്ലിന്‍റെ  താഴ്വാരത്തുള്ള ഈ ചെറുപട്ടണം നിര്‍മിക്കപ്പെട്ടത്. ജേത്വാ സാല്‍ കുമാറാണ് ഖുംലിയുടെ ശില്‍പിയായി കരുതപ്പെടുന്നത്.

  ജേത്വാ രാജവംശത്തിന്റെ പഴയ തലസ്ഥാനം കൂടിയായിരുന്നു ഇത്. സോളങ്കി രാജവംശത്തിന്റെ നാവ്‌ലഖ ക്ഷേത്രം ഗുജറാത്തിലെ പഴക്കം ചെന്ന സൂര്യക്ഷേത്രങ്ങളില്‍ ഒന്നായി...

  + കൂടുതല്‍ വായിക്കുക
 • 15ബെയ്റ്റ് ദ്വാരക

  ദ്വാരകയിലെത്തുന്ന ഒരു സഞ്ചാരിയും കാണാതെ പോകരുതാത്ത കാഴ്ചയാണ് ബെയ്റ്റ് ദ്വാരക. വല്ലഭാചാര്യര്‍ നിര്‍മിച്ച ശ്രീകൃഷ്ണ ക്ഷേത്രം  ഇവിടെയാണ്. 500 വര്‍ഷം പഴക്കമുണ്ട് ഇതിന്. ബെയ്റ്റ് ദ്വാരകയിലെ കൃഷ്ണ  ക്ഷേത്രത്തിനടുത്തായിത്തന്നെയാണ് ദാണ്ഢിവാലാ ഹനുമാന്‍ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

  ഹനുമാന്റെ മകനായ മകരദ്വജന്റെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ലങ്കാദഹനത്തിനുശേഷം...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Jun,Tue
Return On
20 Jun,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Jun,Tue
Check Out
20 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Jun,Tue
Return On
20 Jun,Wed