മനോഹരമായ കൊത്തുപണികളുള്ള ഒരു ക്ഷേത്രമാണിത്. ആനകളുടെയും മനുഷ്യരുടെയും ചിത്രങ്ങളാണ് ക്ഷേത്രച്ചുവരുകളില്‍ കൊത്തിയിരിക്കുന്നത്. ദ്വാരകാധീശ ക്ഷേത്രത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണന്റെ ഭാര്യയായിരുന്ന രുക്മിണിദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
ദ്വാരകയിലെ പ്രധാനക്ഷേത്രത്തില്‍ നിന്നും ഇത്രയും അകലെ ഈ ക്ഷേത്രം ഉണ്ടായതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ മഹര്‍ഷി ദുര്‍വാസാവിനെ ദ്വാരകയിലേയ്ക്ക് ക്ഷണിക്കാനായി കൃഷ്ണനും രുക്മിണിയും കൂടി ചെന്നു. അങ്ങനെയെങ്കില്‍ തന്നെ രണ്ടുപേരും കൂടി പല്ലക്കില്‍ ചുമന്ന് ദ്വാരകയിലെത്തിക്കൂ എന്നായി മഹര്‍ഷി. ഇതുകേട്ട കൃഷ്ണനും രുക്മിണിയും സന്തോഷത്തോടെ മുനിയുടെ നിര്‍ദ്ദേശം സ്വീകരിച്ചു.
അങ്ങനെ അവര്‍ മഹര്‍ഷിയെയും കൊണ്ട് യാത്രയാരംഭിച്ചു. യാത്രക്കിടെ രുക്മിണിയ്ക്ക് വല്ലാത്ത ദാഹം അനുഭവപ്പെട്ടു. കാര്യമറിഞ്ഞ കൃഷ്ണന് ഭൂമിയില്‍ വിടവുണ്ടാക്കി ഗംഗാജലം പുറത്തെത്തിച്ച് രുക്മിണിയ്ക്ക് നല്കി. വെള്ളം കിട്ടിയ സന്തോഷത്തില്‍ രുക്മിണി മഹര്ഷിയ്ക്ക് വേണോയെന്ന് ചോദിക്കാതെ അത് കുടുയിക്കുകയും ചെയ്തു. ഇത് ദുര്‍വാസാവിനെ കോപിഷ്ടനാക്കി. ഉടനെ അദ്ദേഹം രുക്മിണി കൃഷ്ണനില്‍ നിന്നും വേര്‍പെട്ട് പോകട്ടെ എന്ന് ശപിച്ചു. അങ്ങനെയാണത്രേ ദ്വാരകാ ക്ഷേത്രത്തിന് 2 കിലോമീറ്റര്‍ അകലെയായി രുക്മിണിയുടെ ക്ഷേത്രം ഉണ്ടായത്.