ബെയ്റ്റ് ദ്വാരകയിലെ കൃഷ്ണ ക്ഷേത്രത്തിനടുത്തായിത്തന്നെയാണ് ദാണ്ഢിവാലാ ഹനുമാന്‍ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹനുമാന്റെ മകനായ മകരദ്വജന്റെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ലങ്കാദഹനത്തിനുശേഷം കടലില്‍ മുങ്ങിക്കുളിച്ച ഹനുമാന്റെ വിയര്‍പ്പു ഭക്ഷിച്ച മത്സ്യത്തില്‍ നിന്നും മകരദ്വജന് ഉണ്ടായിഎന്നാണ് വിശ്വാസം.ഇതുകാരണം പകുതി വാനരനും പകുതി ഉരഗവുമാണ് മകരദ്വജന്.