ഗുജറാത്തിലെ മനോഹരമായ ഒരു ക്ഷേത്രനഗരമാണ് ഖുംലി. ഏഴാം നൂറ്റാണ്ടിലാണ് ബര്‍ദ ഹില്ലിന്റെ താഴ്വാരത്തുള്ള ഈ ചെറുപട്ടണം നിര്‍മിക്കപ്പെട്ടത്. ജേത്വാ സാല് കുമാറാണ് ഖുംലിയുടെ ശില്പിയായി കരുതപ്പെടുന്നത്.
ജേത്വാ രാജവംശത്തിന്റെ പഴയ തലസ്ഥാനം കൂടിയായിരുന്നു ഇത്. സോളങ്കി രാജവംശത്തിന്റെ നാവ്ലഖ ക്ഷേത്രം ഗുജറാത്തിലെ പഴക്കം ചെന്ന സൂര്യക്ഷേത്രങ്ങളില്‍ ഒന്നായി എണ്ണപ്പെടുന്നു.