ഫരീദാബാദിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഇവിടം നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ഇവിടം. ദക്ഷിണ ഡല്‍ഹിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഉദയ സൂര്യന്‍ എന്ന് അര്‍ഥം വരുന്ന സൂരജ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. പാറ വെട്ടിയുണ്ടാക്കിയ പടവുകള്‍ക്കുള്ളിലുള്ള സിദ്ധ കുണ്ഡിലെ വെള്ളത്തിന് ഔഷധ ഗുണമുള്ളതായാണ് വിശ്വാസം. മനോഹരമായ പൂന്തോട്ടവും ഇവിടെയുണ്ട്. എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നു മുതല്‍ 15 വരെയാണ് ഇവിടെ പ്രശസ്തമായ സൂരജ്കുണ്ഡ് അന്താരാഷ്ട്ര ഉല്‍സവം നടക്കുന്നത്. ഗ്രാമീണ ശില്‍പ്പികളും കലാകാരന്‍മാരും അണിനിരക്കുന്ന മേള സഞ്ചാരികള്‍ക്ക് ഗ്രാമീണ ഇന്ത്യയെ അനുഭവിച്ചറിയാനുള്ള നല്ല മാര്‍ഗമാണ്. നാടോടി നൃത്തങ്ങളും സംഗീതപരിപാടികളും അക്രോബാറ്റ് അഭ്യാസങ്ങളുമെല്ലാം ഉല്‍സവത്തിന് നിറം വര്‍ധിപ്പിക്കുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സഞ്ചരിക്കുന്ന മേളയുടെ ഭാഗമായി ഭക്ഷ്യമേളയും നടക്കാറുണ്ട്.



Click it and Unblock the Notifications