Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേഹബാദ് » ആകര്‍ഷണങ്ങള് » കുനാല്‍

കുനാല്‍, ഫത്തേഹബാദ്

11

ഫത്തേഹാബാദ് പ്രദേശത്തെ വരണ്ട് ഇല്ലാതായ സരസ്വതിനദിയുടെ സമീപത്തുള്ള ചരിത്രപ്രാധാന്യമുള്ള ഒരു കുന്നാണ് കുനാല്‍. ഹരിയാനയിലെ ഏറ്റവും പഴയ ഒരു പുരാവസ്തു കേന്ദ്രം കൂടിയാണിത്. ഹാരപ്പന്‍ പൂര്‍വ്വ സംസ്കാരത്തെയും, ഹാരപ്പന്‍ സംസ്കാരത്തെയും കുറിച്ച് ഏറെ വിവരങ്ങള്‍ ഇവിടെ നടത്തിയ പര്യവേഷണങ്ങള്‍ വഴി കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

പുരാതനകാലത്തെ പാത്രങ്ങള്‍, ത്രികോണാകൃതിയിലുള്ള കളിമണ്‍ കട്ടകള്‍, ലിഖിതങ്ങള്‍, വെള്ളി നാണയങ്ങള്‍, ഒരു കിരീടം, സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍, വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹാരപ്പന്‍ സംസ്കാരത്തിന് മുമ്പുള്ള മൂന്ന് കാലഘട്ടങ്ങളിലെ തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുക്കാനായിട്ടുണ്ട്. ആദ്യകാല മനുഷ്യര്‍ എങ്ങനെ നിലവറകളില്‍ ജീവിച്ചു എന്നും, എങ്ങനെ ഇഷ്ടിക ഉപയോഗിച്ച് വീടുകള്‍ നിര്‍മ്മിച്ചു എന്നും, ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് വൃത്താകൃതിയിലും, ചതുരാകൃതിയിലും എങ്ങനെ വീടുകള്‍ തയ്യാറാക്കി എന്നും ഇവിടെ നടത്തിയ പര്യവേഷണങ്ങള്‍ കാണിച്ചുതരുന്നു.

വേദിക് സംസ്കാരവും, പൂര്‍വ്വ ഹാരപ്പന്‍ സംസ്കാരവും അതിന്‍റെ സത്തയില്‍ ഒന്നുതന്നെ എന്ന നിഗമനത്തിലാണ് ചരിത്രകാരന്മാര്‍ ഒടുവില്‍ എത്തിച്ചേരുന്നത്. ഋഗ് വേദത്തിലുള്ള വിശ്വാസം കാണിക്കുന്നതാണ് ഫലഭൂയിഷ്ടതയെ സൂചിപ്പിക്കുന്ന ത്രികോണാകൃതിയുള്ള കളിമണ്‍ കഷ്ണങ്ങള്‍. ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സരസ്വതി നദി ഇന്ന് നിലവിലില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu