ലാറ്റ് എന്ന ഉര്‍ദു വാക്കിന് ശിലാ സ്തംഭം എന്നാണര്‍ത്ഥം. അശോക ചക്രവര്‍ത്തിയാണ് ഫത്തേഹാബാദിലെ ശിലാസ്തംഭം സ്ഥാപിച്ചത്. ഹരിയാനയിലെ ഹാന്‍സി അഥവ അഗ്രോഹയിലും ഇത്തരം സ്തംഭമുണ്ട്. 'അശോക ചക്രവര്‍ത്തിയുടെ കീര്‍ത്തി സ്തംഭം' എന്നാണിത് അറിയപ്പെടുന്നത്.
പില്കാലത്ത് മുഗള്‍ ഭരണാധികാരിയായ ഫിറോസ് ഷാ തുഗ്ലക് ഈ സ്തംഭം നശിപ്പിച്ചു. ഹിന്ദു സ്മാരകങ്ങള്‍ തകര്‍ക്കുകയും അവയുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് മോസ്കുകളും, മറ്റ് മുസ്ലിം സ്മാരകങ്ങളും നിര്‍മ്മിക്കുന്ന മുന്‍ മുസ്ലിം ഭരണാധികാരികളുടെ രീതി തന്നെയാണ് ഫിറോസ് ഷായും തുടര്‍ന്നത്.
ഫിറോസ് ഷാ തുഗ്ലക് ഈ സ്തംഭത്തിന്‍റെ താഴ്ഭാഗം ഫത്തേഹാബാദിലേക്ക് കൊണ്ടുപോവുകയും, മറ്റൊന്ന് അവിടെ പണികഴിക്കുകയും ചെയ്തു. അതിലെ അശോക ചക്രവര്‍ത്തി രേഖപ്പെടുത്തിയ വിവരങ്ങള്‍ മായ്ച്ച് ഫിറോസ് ഷാ തന്‍റെ കുടുംബ ചരിത്രം അറബിയില്‍ അതില്‍ രേഖപ്പെടുത്തി. സ്തംഭത്തിന്‍റെ മുകള്‍ ഭാഗം ഹിസ്സാറിലേക്ക് കൊണ്ടുപോവുകയും അവിടെ ഒരു മോസ്ക് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു.



Click it and Unblock the Notifications