അവധിക്കാലം ആയതോടെ യാത്രകളുടെ ആവേശം വന്നുകഴിഞ്ഞു.
സ്കൂൾ തുറക്കുന്നതിനു മുന്നേ പരമാവധി സ്ഥലങ്ങൾ കണ്ടുവരുവാനുള്ള പ്ലാനിലാണ് എല്ലാവരും. എന്നാൽ പലരേയും ഒരു പടിയെങ്കിലും പിന്നോട്ട് വലിക്കുന്നത് യാത്രകളുടെ ചെലവ് തന്നെയാണ്. എന്നാൽ എവിടേക്ക് പോകണമെന്നോ, ചെലവോ ഓർത്ത് ടെൻഷൻ അടിക്കാതെ പ്ലാൻ ചെയ്യാൻ പറ്റിയ നിരവധി യാത്രകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്.
യാത്രകൾ ചെയ്യാനുള്ള ആയിരക്കണക്കിന് ആളുകളുടെ ആഗ്രഹം പോക്കറ്റ് കാലിയാക്കാതെ സാധിച്ചു കൊടുത്ത ബജറ്റ് ടൂറിസം സെൽ വ്യത്യസ്തങ്ങളായ യാത്രകളാണ് ഇത്തവണയും തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ അങ്ങോളമിങ്ങോളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ചെറുതും വലുതുമായ യാത്രകൾ കെഎസ്ആര്‍ടിസി നടത്തുന്നു.

കേരളത്തിലെ എല്ലാ ഡിപ്പോകളില്‍ നിന്നും അവധി ദിവസത്തിലും വാരാന്ത്യത്തിലും അല്ലാതെയും നടത്തുന്ന യാത്രകളിൽ ഒരു ദിവസം മുതൽ രണ്ടും മൂന്നും ദിവസം വരെ നീണ്ടു നിൽക്കുന്നു. . മൂന്നാര്‍, കാന്തല്ലൂർ ഗവി ,ചതുരംഗപ്പാറ, മലക്കപ്പാറ,അതിരപ്പിള്ളി, വയനാട് എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലേക്ക് ഒരു ദിവസത്തെയും , ഒന്നിലധികം ദിവസത്തെയും ട്രിപ്പുകളുണ്ട്.
ജംഗിൾ സഫാരി, നെഫിർറ്റിറ്റി ആഢംബര കപ്പൽ യാത്ര, സാഗരറാണി കപ്പൽ യാത്ര, ഉല്ലാസയാത്രകള്‍, ക്ഷേത്ര ദര്‍ശന യാത്രകൾ എന്നീ വിഭാഗങ്ങളിലായാണ് പാക്കേജുകൾ ലഭ്യമാക്കുന്നത്.
ജംഗിള്‍ സഫാരി
1. ഗവി - പരുന്തുംപാറ,
2. മലക്കപ്പാറ,
3. അടവി - കുംഭാവുരുട്ടി - അച്ചന്‍ കോവില്‍
4. മാമലകണ്ടം ജംഗിള്‍സഫാരി
5. അരിപ്പ
6. ഇഞ്ചത്തൊട്ടി
1. നെഫര്‍റ്റിറ്റി - ആഡംബര കപ്പല്‍ യാത്ര
2. സാഗരറാണി
ഉല്ലാസയാത്രകള്‍
1. മൂന്നാര്‍ - മറയൂര്‍ - കാന്തല്ലൂര്‍
2. ചതുരംഗപ്പാറ
3. വാഗമണ്‍
4. മൂന്നാര്‍ ( ഏകദിനം)
5. പൊന്മുടി
6. തെന്മല റോസ്മല
7. ആലപ്പുഴയിലെ കാണാക്കാഴ്ച്ചകള്‍
(ജില്ലാ ടൂറിസം)
8. ഇടുക്കി - തൊമ്മന്‍കുത്ത്
9. വയനാട് പാക്കേജ്
10. മാമലകണ്ടം - മൂന്നാര്‍ ടോപ് സ്റ്റേഷന്‍ ( 2 ദിവസം)
11. നീലക്കുറുഞ്ഞി
ക്ഷേത്രദര്‍ശനങ്ങള്‍
1.നാലമ്പല ദര്‍ശനം
(തൃശൂര്‍, കോട്ടയം)
2. പഞ്ചപാണ്ഡവവ ദര്‍ശനം
3. തിരുവൈരാണിക്കുളം
4. തിരുവല്ലം - ആഴിമല
5. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം.
6 ആറ്റുകാല്‍ പൊങ്കാല
7. ശബരിമല - പമ്പ മണ്ഡലകാല യാത്രകള്‍
8. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശന യാത്ര
9. മൂകാംബിക ക്ഷേത്ര ദര്‍ശനം.
ജനകീയ യാത്രകൾ
കെഎസ്ആർടിസിയുടെ യാത്രകൾ ഇത്രയും ജനകീയമാകുവാനുള്ള കാരണം കുറഞ്ഞ ചെലവിനൊപ്പം തന്നെ ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശങ്കപ്പെടേണ്ട കാര്യം ഇല്ല എന്നു തന്നെയാണ്. മിക്കവാറും അതിരാവിലെ ആരംഭിക്കുന്ന യാത്രകൾ രാത്രിയോടെ തിരികെ ഡിപ്പോയിൽ എത്തുന്നു. ഭക്ഷണചാർജ്ജ് ഉൾപ്പെടുത്തിയും, അല്ലാതെയും ഏറ്റവും കുറഞ്ഞ ജനകീയമായ നിരക്കുകളാണ് കെ.എസ്. ആർ.ടി.സി യുടെ ബജറ്റ് യാത്രകൾക്കുള്ളത്.
കുടുംബമായി പോകുവാനും ഒറ്റയ്ക്കോ സംഘത്തോടൊപ്പമോ പോകുവാനും കഴിയുന്ന വിധത്തിൽ പാക്കേജുകൾ ലഭ്യമാണ്. കെഎസ്ആർടിസി യുടെ വിവിധ ഡിപ്പോകളില്‍ നിന്ന് ബഡ്ജറ്റ് ടൂർ പാക്കേജുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ് ബുക്ക് ചെയ്യാവുന്നതാണ്..
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











