കഴിഞ്ഞ കുറച്ചു നാളുകളായി ടോപ് ഗിയറിലാണ് കെഎസ്ആര്‍ടിസിയുടെ പോക്ക്. യാത്രക്കാർക്ക് ഏറ്റവും മികച്ച യാത്രയും മുടക്കുന്ന തുകയ്ക്ക് അർഹമായ സൗകര്യങ്ങളും നല്കുന്ന സർവീസുകൾ ആണ് കെഎസ്ആർടിസി നല്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഏതുനേരത്തും എത്തിച്ചേരാൻ ധൈര്യമായി ഇതിനെ ആശ്രയിക്കാം.
വ്യത്യസ്തങ്ങളായ ബസുകളും സേവനങ്ങളും പുറത്തിറക്കി കെസ്ആർടിസി ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. അതിൽ ഏറ്റവും പ്രധാനം ജനതാബസ്, നവകേരളാ ബസ് പിന്നെ പുതിയ എസി പ്രീമിയം ബസ് സർവീസ് എന്നിവയാണ്. ഇതാ ഈ മൂന്നു സര്‍വീസുകളുടെയും പ്രത്യേകതകൾ, റൂട്ടുകൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം.

കെഎസ്ആർടിസി ജനതാ ബസ്
യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ എസി ബസ് യാത്രാ സൗകര്യം നല്കുവാനായി കെഎസ്ആർടിസി ആരംഭിച്ച സർവീസാണ്
ജനതാ ബസ്. ലോ ഫ്ലോർ എസി ബസാ ഇതിൽ ഫാസ്റ്റിനേക്കാൾ കൂടിയ നിരക്കും സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ഇടാക്കുന്നത്. അതായത് ജനാ ബസിന്‍റെ മിനിമം നിരക്ക് 20 രൂപാണ്. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളിലെല്ലാം ജനത സർവീസിനും സ്റ്റോപ്പ് ഉണ്ടായിരിക്കും.
കൊല്ലം- തിരുവനന്തപുരം, കൊട്ടാരക്കര- തിരുവനന്തപുരം എന്നീ റൂട്ടുകളിലാണ് ആദ്യ സർവീസുകൾ ആരംഭിച്ചത്. കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളില്‍നിന്ന് എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിര്‍ത്തുന്ന ജനത സര്‍വീസ്, രാവിലെ 7.15-നു പുറപ്പെട്ട് 9.30-ന് തിരുവനന്തപുരത്ത് എത്തും. തുടർന്ന് 10-ന് പുറപ്പെടുന്ന ബസുകള്‍ 12-ന് കൊല്ലത്തും കൊട്ടാരക്കരയിലും എത്തും. ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് 4.30-ന് തിരുവനന്തപുരത്ത് എത്തും. 5 മണിക്ക് തമ്പാനൂർ വഴുതക്കാട് സ്റ്റാച്ചു , പട്ടം കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7:15 ന് സർവീസ് അവസാനിപ്പിക്കും.
നവകേരളാ ബസ്
കേരളത്തിൽ ഇന്ന് സർവീസ് നടത്തുന്ന പ്രീമിയം ബസുകളിലൊന്നാണ് നവകേരളാ ബസ്. നവകേരളാ സദസ് യാത്രയ്ക്കായി മന്ത്രിസഭ ഉപയോഗിച്ച ബസെന്ന നിലയിലാണ് ഇത് നവകേരളാ ബസ് എന്നറിയപ്പെടുന്നത്. ഇപ്പോൾ ഗരുഡാ പ്രീമിയം ബസായി കോഴിക്കോട്- ബെംഗളുരു റൂട്ടിലാണ് ഇത് സർവീസ് നടത്തുന്നത്. 26 സീറ്റുകളാണ് ഉള്ളത്. ഹൈഡ്രോളിക് ലിഫ്റ്റ്, ലിഫ്റ്റ്, ശുചിമുറി, ടെലിവിഷൻ, മൊബൈൽ ചാർജർ , വാഷ്ബേസിൽ,ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയ ഇതിലുണ്ട്.
എല്ലാ ദിവസവും രാവിലെ 4.00 മണിക്ക് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന ബസ് താമരശ്ശേരി, കൽപ്പറ്റ , സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് യാത്ര. സാറ്റലൈറ്റ് വഴി ശാന്തിനഗറിൽ 11.35 ന് എത്തിച്ചേരും. തിരികെ ഉച്ചക്ക് 2.30 ന് ബെംഗളൂരുവിൽ നിന്നും മടങ്ങുന്ന ബസ് രാത്രി 10ന് കോഴിക്കോട് എത്തും.
എസി പ്രീമിയം ബസ്
കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമാണ് എസി പ്രീമിയം ബസ്. കാറിൽ പോകുന്ന സുഖത്തിൽ യാത്ര ചെയ്യാൻ പറ്റുന്ന ഈ ബസിന് പുഷ്ബാക്ക് സീറ്റ്, വൈഫൈ, എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജര്‍, ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പു വരുത്തുവാൻ ബസിൽ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. 20 രൂപ അധികം നൽകി റിസർവ് ചെയ്താൽ വഴിയിൽനിന്ന് കയറാനാകും. മാത്രമല്ല, എല്ലാ സീറ്റിലും ആളുണ്ടെങ്കിൽ മറ്റു സ്റ്റാൻഡുകളിൽ നിർത്താതെ പോകാൻ കഴിയുന്ന തരത്തിലാണ് ബസ് സർവീസ് നടത്തുക.
എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് പുലർച്ചെ 5.30ന് തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കും. 11.05ന് എറണാകുളം എത്തിച്ചേരും. 2 മണിക്ക് എറണാകുളത്തുനിന്ന് തിരിച്ച് കോട്ടയം വഴി 10.35ന് തമ്പാനൂരിൽ എത്തിചേരും. 21 സ്റ്റോപ്പുകളാണ് ആകെയുള്ളത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള നിരക്ക് 350 രൂപയാണ്. സെസും ആഡംബര നികുതിയും കൂടാതെയാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













