പഞ്ചാബിലെ പ്രകൃതിസുന്ദരമായ പ്രദേശങ്ങളിലൊന്നാണിത്.1972 ലെ വന്യജീവിസംരക്ഷണനിയമപ്രകാരം 2000ത്തിലാണ് ഇവിടം വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.സാന്‍ച്യറിയ്ക്കുള്ളിലെ 13 ഗ്രാമങ്ങളിലായി തദ്ദേശീയരായ ബിഷ്നോയി വംശജര്‍ താമസിക്കുന്നുണ്ട്.
ഉഷ്ണമേഖലാ പ്രദേശങ്ങളും ഇവപൊഴിയും കാടുകളും ചേര്‍ന്ന കാട്ടില്‍ വിവിധതരത്തിലുള്ള വന്യജീവികളുണ്ട്. കൃഷ്ണമാനുകളെ സ്ഥിരമായി കാണുന്ന പ്രദേശമാണിത്. ഇതുകൂടാതെ മുള്ളന്‍ പന്നി , നീലക്കാള, കാട്ടുപന്നി, കുറുനരി തുടങ്ങി നിരവധി വന്യജീവികള്‍ ഈ കാട്ടിലുണ്ട്.



Click it and Unblock the Notifications