പഞ്ചാബിലെ അറിയപ്പെടുന്ന ഒരു ശില്പി നിര്‍മ്മിച്ച ഒരു കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടമാണ് ഷാനേ -ഇ -ഹിന്ദ്. 42 അടി നീളവും 91 അടി വീതിയും, 56 അടി ഉയരവുമുള്ള ഈ കെട്ടിടം ഏതൊരു കാഴ്ച്ചക്കാരന്റെയും മനസ്സുകവരുന്ന കാഴ്ച്ചയാണ്. 30 വര്‍ഷം മുന്‍പ് 30 അടി ഉയരത്തില്‍ പാക്കിസ്ഥാനില്‍ നിര്‍മ്മിച്ച ഫഖര്‍ ഇ പാക്ക്എന്ന കെട്ടിടത്തിന് സമാനമായാണ് ഇതിന്റെ നിര്‍മ്മിതി.