ഇന്ത്യാ - പാക്ക് അതിര്‍ത്തിയ്ക്ക് ഒരു കിലോമീറ്റര്‍ അകലെ സത്ലജ് നദിയുടെ തീരത്ത് 1968 ലാണ് ദേശീയ രക്തസാക്ഷി സ്മാരകം ഉള്ളത്. സ്വാതന്ത്രസമരനേതാക്കളായ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയവരെ ബ്രിട്ടീഷുകാര്‍ കോടതിവിചാരണയ്ക്ക് തലേന്ന് രഹസ്യമായി തൂക്കിക്കൊന്ന് ലാഹോറിലെ സമരസേനാനികള്‍ അറിയാതെ അവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിച്ചത് ഇവിടെയാണ്. മറ്റൊരു സ്വാതന്ത്ര്യസമരനേതാവായ ബി കെ ദത്ത് തന്‍റെ ആഗ്രഹപ്രകാരം അന്ത്യനിദ്ര കൊള്ളുന്നതും ഇവിടെയാണ്.
1971 ല്‍ഇന്ത്യാ-പാക്ക് യുദ്ധംനടക്കുന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന സമരനേതാക്കളുടെ സ്തൂപങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു.പിന്നീട് 1973 പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഗ്യാനി സെയില്‍ സിംഗാണ് ഇത് പുനസ്ഥാപിച്ചത്.സ്വാതന്ത്ര്യസമരസേനാനികളുടെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും മാര്‍ച്ച് 23 ന് ഇവിടെ നടക്കുന്ന ഷഹീദി മേളയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കാറുണ്ട്.



Click it and Unblock the Notifications