ഹസ്രത്ത് സിന്ദാശവ് അലി ദര്‍ഗയും ദുര്‍ഗാ ദേവി ക്ഷേത്രവുമാണ് ഗഡാഗില്‍നിന്നും കൊടുമച്ചാഗിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടിരിക്കാവുന്ന പ്രധാനപ്പെട്ട രണ്ട് കാഴ്ചകള്‍. ദര്‍ഗ മുസ്ലിംകളും ക്ഷേത്രം ഹിന്ദുക്കളുമാണ് നോക്കി നടത്തുന്നത് എന്നതാണ് എടുത്തുപറയേണ്ട വസ്തുത. യാതൊരുവിധ വര്‍ഗീയ പ്രശ്‌നങ്ങളുമില്ലാതെ ഇരുവിഭാഗങ്ങളും തികഞ്ഞ സൗഹാര്‍ദ്ദതയോടെ വര്‍ത്തിക്കുന്ന സ്ഥലമാണിത്. പ്രശസ്ത കവി ചാമരാസ അദ്ദേഹത്തിന്റെ പ്രഭുലിംഗലീലെ എഴുതിയത് സോമേശ്വര ക്ഷേത്രത്തിന് സമീപത്തുള്ള ദര്‍ഗയിലിരുന്നാണ്.



Click it and Unblock the Notifications