ഇന്ദ്രോദ നാച്വര്‍ പാര്‍ക്ക് എന്നും ഇന്ദ്രോദ ദിനോസര്‍ ആന്‍ ഫോസില്‍ പാര്‍ക്ക് അറിയപ്പെടുന്നു. സബര്‍മതീ നദിയുടെ തീരത്തായി ഏകദേശം 400 ഹെക്ടര്‍ സ്ഥലത്തായി പരന്നുകിടക്കുന്നു വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇന്ദ്രോദ ദിനോസര്‍ ആന്‍ ഫോസില്‍ പാര്‍ക്ക്. ഇന്ത്യയിലെ ഏക ദിനോസര്‍ മ്യൂസിയമാണ് ഇത്. ഗുജറാത്ത് ഇക്കോളജിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനാണ് ഇന്ദ്രോദ ദിനോസര്‍ ആന്‍ ഫോസില്‍ പാര്‍ക്ക് നോക്കിനടത്തുന്നത്. ഇന്ത്യയുടെ ജുറാസിക് പാര്‍ക്ക് എന്നൊരു വിളിപ്പേരും ഇന്ദ്രോദ ദിനോസര്‍ ആന്‍ ഫോസില്‍ പാര്‍ക്കിനുണ്ട്.



Click it and Unblock the Notifications