രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി ഗുജറാത്ത് സര്‍ക്കാര്‍ പണികഴിപ്പിച്ചതാണ് മഹാത്മാ മന്ദിര്‍. മനോഹരമായ ഒരു കണ്‍വെന്‍ഷന്‍ സെന്‍ററും ഇതോടനുബന്ധിച്ചുണ്ട്. ഏകദേശം 5000ല്‍പ്പരം ആളുകളെ ഉള്‍ക്കൊള്ളാനാവുന്നതാണ് ഇത്. ഗാന്ധിജിയെക്കുറിച്ചുള്ള എല്ലാത്തരം വിവരങ്ങളും സാഹിത്യവും ഇവിടെ ലഭിക്കും. എക്‌സിബിഷന്‍ ഹാള്‍, മീറ്റിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും ചേര്‍ന്നതാണ് മഹാത്മാ മന്ദിര്‍.



Click it and Unblock the Notifications