തിബറ്റന്‍ ഭാഷയില്‍ നാഥു എന്ന വാക്കിന് കേള്‍ക്കുന്ന ചെവികള്‍ എന്നും ലാ എന്ന വാക്കിന് വഴി എന്നുമാണ് അര്‍ഥം. സിക്കിമിനെയും തിബറ്റിനെയും കൂട്ടിയിണക്കുന്ന പാതയാണ് നാഥുലാപാസ്. സമുദ്രനിരപ്പില്‍ നിന്ന് 4310 മീറ്റര്‍ ഉയരത്തില്‍ ഗാംഗ്ടോക്കിന്‍െറ 54 കിലോമീറ്റര്‍ കിഴക്കായാണ് നാഥുലാ ചുരം സ്ഥിതി ചെയ്യുന്നത്. ഗാംഗ്ടോക്കില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങുന്ന ഇന്ത്യക്കാര്‍ക്ക് ബുധന്‍, വ്യാഴം,ശനി,ഞായര്‍ ദിവസങ്ങളില്‍ ഇവിടം സന്ദര്‍ശിക്കാം. യുദ്ധ സ്മാരകവും ഇവിടെയുണ്ട്. കനത്ത മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലയില്‍ ജനവാസം ഇല്ല എന്ന് തന്നെ വേണം പറയാന്‍. ചുരത്തിലും അങ്ങോടുള്ള വഴിയിലുമെല്ലാം പട്ടാളക്കാരെ മാത്രമാണ് കാണാറ്. ഇന്തോ ചൈന ബോര്‍ഡറിലെ മൂന്ന് തുറന്ന വ്യാപാര മാര്‍ഗങ്ങളില്‍ ഒന്നാണ് നാഥുലാ പാസ്. 1962ല്‍ ചൈനയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് അടച്ച ചുരം 2006ല്‍ ഉഭയകക്ഷി ചര്‍ച്ചകളെ തുടര്‍ന്നാണ് വ്യാപാരാവശ്യത്തിന് തുറന്നത്. ഇരുപക്ഷത്തെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഏറെ ആഘോഷ പൂര്‍ണമായാണ് നാഥുലാപാസ് തുറന്നതെങ്കിലും വ്യാപാര വാണിജ്യമേഖലകളിലും സിക്കിമീന്‍െറ സാമ്പത്തികാവസ്ഥയിലും ഇതുവഴി കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. വ്യത്യസ്ത ബുദ്ധ,ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള ദൂരം കുറഞ്ഞുവെന്നത് മാത്രമാണ് നിലവില്‍ നാഥുലാപാസ് തുറന്നത് വഴിയുള്ള മെച്ചം. തണുപ്പുകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം ചുരം അടച്ചിട്ടിരിക്കും. ഇന്ത്യന്‍ ആര്‍മിക്ക് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് വിഭാഗത്തിനാണ് ഇവിടെ അറ്റകുറ്റപ്പണിയുടെ ചുമതല. ട്രെയിന്‍മാര്‍ഗം വരുന്നവര്‍ നാഥുലാപാസ് കാണാന്‍ ന്യൂ ജയ്പാല്‍ഗുരി സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഡാര്‍ജലിംഗിലെ സിവോകില്‍ നിന്ന് ഗാംഗ്ടോക്കിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്.



Click it and Unblock the Notifications