നാംഗ്യാല്‍ രാജാവിന്‍െറ കൊട്ടാരം മുതല്‍ സിക്കിമിലെ ആദ്യ പൊളിറ്റിക്കല്‍ ഓഫീസറായ ക്ളോഡ് വൈറ്റിന്‍െറ ഓര്‍മക്കായി നിര്‍മിച്ച വൈറ്റ്ഹാള്‍ വരെ നീണ്ട് കിടക്കുന്ന ചെറിയ പ്രദേശമാണ് റിഡ്ജ്. മനോഹരമായ ഈ പരന്ന സ്ഥലം പ്രദേശവാസികള്‍ക്കെന്ന പോലെ സഞ്ചാരികള്‍ക്കും പ്രിയങ്കരമാണ്. ഹവാഗര്‍ എന്ന് പേരുള്ള ഒരു പാര്‍ക്കും റിഡ്ജിന് അകത്ത് ഉണ്ട്. പാര്‍ക്കിനകത്ത് കാണുന്ന ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ചിത്രങ്ങളും ലഭിക്കും. റിഡ്ജില്‍ വൈറ്റ്ഹാളിന് എതിര്‍വശത്തുള്ള ഗ്ളാസ് ഹൗസില്‍ നടക്കുന്ന പുഷ്പോല്‍സവം കാണാന്‍ നിരവധി പേര്‍ എത്താറുണ്ട്. മാര്‍ച്ച് മാസത്തില്‍ ഓര്‍ക്കിഡ് പ്രദര്‍ശനത്തോടെ ആരംഭിക്കുന്ന പുഷ്പോല്‍സവം ഡിസംബറോടെയാണ് സാധാരണ അവസാനിക്കാറ്.



Click it and Unblock the Notifications