ഗിര്‍ ദേശീയോദ്യാനത്തിനുള്ളിലെ വന്യജീവിസങ്കേതമാണിത്. സിംഹങ്ങളും പുലികളുമെല്ലാം യഥേഷ്ടം മേഞ്ഞുനടക്കുന്ന കാഴ്ചയാണ് ഈ വന്യജീവി സങ്കേതത്തില്‍ കാണാന്‍ കഴിയുക. 1989ലാണ് ചാന്ചിയ-പാനിയ എന്നറിയപ്പെടുന്ന ഈ സ്ഥലം വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചത്.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ജീവിവര്‍ഗ്ഗങ്ങള്‍ സുരക്ഷിതമായി ജീവിക്കുന്ന സ്ഥലമാണിത്. വന്യജീവിസങ്കേതത്തിനുള്ളിലൂടെ സഞ്ചരിക്കാനായി വാഹനസര്വ്വീസുകളുണ്ട്.