ഹൈന്ദവ വിശ്വാസികളുടെ പ്രധാനപ്പെട്ട സ്ഥലമാണിവിടം. ഇടന്‍ഗുഞ്ജിയെന്നും ഇഡഗുഞ്ജിയെന്നും ഇവിടം അറിയപ്പെടുന്നു. മതോബര്‍ ശ്രീ വിനായക ദേവരുക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഗണപതിയാണ് പ്രതിഷ്ഠ. രണ്ട് കയ്യുള്ള ഗണപതി വിഗ്രഹമാണ് ഇവിടുത്തേത്. ഒരുകയ്യില്‍ താമരയും മറുകയ്യില്‍ മോദകവുമേന്തിയ രീതിയിലാണ് പ്രതിഷ്ഠ. ഇവിടെ ഭക്തജനങ്ങള്‍ക്ക് ഉച്ചയ്ക്ക് അന്നദാനമുണ്ട്.
ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം. ഗോകര്‍ണത്തെ ഗണപതിക്ഷേത്രവുമായി സാമ്യമുള്ളതാണ് ഈ ക്ഷേത്രവും. ഒരിക്കല്‍ ഈ സ്ഥലത്തിന്റെ പേര് കുഞ്ജരണ്യയെന്നായിരുന്നുവത്രേ, അക്കാലത്ത് ഗണപതി ഭഗവാന്‍ ഇവിടെവന്ന് താമസിയ്ക്കുക പതിവായിരുന്നുവെന്നാണ് വിശ്വാസം. പണ്ടുകാലത്ത് സന്യാസിമാരും ഋഷിവര്യന്മാരും തപസുചെയ്യാനിവിടെ എത്താറുണ്ടായിരുന്നുവെന്നും തദ്ദേശവാസികള്‍ വിശ്വസിക്കുന്നു.



Click it and Unblock the Notifications