പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച മനോഹരമായ ഈ രാജകീയ സൗധത്തിന് പ്രാചീനതയുടെ അപൂര്‍വ്വ ചാരുതയുണ്ട്. മനോഹരമായി കൊത്തുപണികള്‍ ചെയ്ത കമാനങ്ങളും ആകര്‍ഷകമായ മട്ടുപ്പാവുകളും രാജാങ്കണവും വള്ളിച്ചെടി പോലെ മേലേക്ക് പടര്‍ന്ന് കയറുന്ന പിരിയന്‍ ഗോവണികളും ചേര്‍ന്ന് രാജകീയതയ്ക്കനുയോജ്യമായ ലക്ഷണമൊത്ത രമ്യഹര്‍മ്മ്യമാണിത്. ഗോണ്ടലിലെ ഏറ്റവും പഴക്കമുള്ള നിര്‍മ്മിതി എന്ന പെരുമ പേറുന്ന ഈ മണിമാളികയില്‍ ഒരു സ്വകാര്യ മ്യൂസിയവുമുണ്ട്. കൊട്ടാരത്തിനകത്തെ ദര്‍ബാര്‍ ഹാളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മനോഹരമായ കരവിരുതുകളും വന്യജീവികളുടെ സ്റ്റഫ് ചെയ്ത രൂപങ്ങളും പ്രൌഢമായ മരഫര്‍ണീച്ചറുകളും ആഢ്യത്വത്തിന്റെ അനവധി മുഖങ്ങളും കാണാം. മഹാരാജ ഭഗവത് സിംങ് ജിയുടെ ഗൊണ്ടല്‍ ഭരണം ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ അദ്ദേഹത്തിനുള്ള സന്ദേശങ്ങളും സമ്മാനങ്ങളും വഹിച്ചിരുന്ന വെള്ളികൊണ്ടുള്ള പെട്ടികള്‍ ഗൊണ്ടല്‍ പാലസിലുള്ള മ്യൂസിയത്തില്‍ ഇന്നും സന്ദര്‍ശകര്‍ക്കുള്ള പാരിതോഷികമായി കാത്തുവെച്ചിട്ടുണ്ട്.



Click it and Unblock the Notifications