ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഗ്രാമമാണ് പഞ്ചമ. സിദ്ധി വിനായക ക്ഷേത്രത്തിന്‍റെ സാമീപ്യമാണ് ഈ പ്രശസ്തിക്ക് പിന്നില്‍. ഗണേശഭഗവാന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാകേന്ദ്രമായാണ് വിശ്വാസികള്‍ ഈ സ്ഥലത്തെ പരിഗണിക്കുന്നത്.
ഒറീസ്സയിലെ ഏറ്റവും വിശുദ്ധമായ ആരാധനാകേന്ദ്രമായി കണക്കാക്കപ്പെടുന്ന ഇവിടെ പഞ്ചദേവതമാരെയും ആരാധിക്കുന്നു. വളരെ ശക്തിയുള്ള മൂര്‍ത്തിയായാണ് ഇവരെ പരിഗണിക്കുന്നത്. ഗണേശ ചതുര്‍ത്ഥിയുടെ ദിനത്തില്‍ ഇവിടെ വിപുലമായ ആഘോഷം സംഘടിപ്പിക്കപ്പെടുന്നുണ്ട്.
സംസ്ഥാനമെമ്പാടുമുള്ള ഭക്തര്‍ അനുഗ്രഹങ്ങള്‍ തേടി ഇവിടെ സന്ദര്‍ശനം നടത്തുന്നു. ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.



Click it and Unblock the Notifications