Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുഹാഘര്‍ » ആകര്‍ഷണങ്ങള് » ഗുഹാഘര്‍ ബീച്ച്

ഗുഹാഘര്‍ ബീച്ച്, ഗുഹാഘര്‍

10

ഗുഹാഘറിലെ മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയില്‍ നിന്നും കേവലം 200 മീറ്റര്‍ അകലത്തിലായാണ് ഗുഹാഘര്‍ ബീച്ചിന്റെ കിടപ്പ്. അസ്തമയത്തിന്റെ മനോഹര കാഴ്ചകള്‍ക്കും നിരവധി ജലകേളികള്‍ക്കും പ്രശസ്തമാണ് ഗുഹാഘറിലെ വെള്ള മണല്‍വിരിച്ച ബീച്ച്. ഗുഹാഘര്‍ നഗരത്തില്‍ നിന്നും പടിഞ്ഞാറ് മാറി ആറ് കിലോമീറ്റര്‍ അകലത്തിലാണ് ബീച്ച്.

ബീച്ച് ആക്ടിവിറ്റീസിന് പേരുകേട്ട സ്ഥലമാണ് ഗുഹാഘര്‍. കടലില്‍ നീന്താനും സൂര്യസ്‌നാനത്തിനുമായി നിരവധി യാത്രികര്‍ ഇവിടെത്തുന്നു. കുലച്ചുനില്‍ക്കുന്ന തെങ്ങുകളും വെറ്റിലത്തോട്ടങ്ങളും അല്‍ഫോണ്‍സ മാമ്പഴങ്ങള്‍ക്കും പേരുകേട്ടതാണ് ഗുഹാഘര്‍ ബീച്ചും പരിസരങ്ങളും. പൊതുവേ ശാന്തമാണ് ഇവിടത്തെ കടല്‍ത്തീരം. പ്രകൃതി ദത്തമായ ദൃശ്യങ്ങളും അനുഭവങ്ങളും ഉറപ്പുതരുന്നതാണ് ഇവിടത്തെ വൃത്തിയുള്ള ബീച്ച്. നാഗരികതയുടെ വേലിയേറ്റങ്ങളില്ലാതെ യാതൊരുവിധ മലിനീകരണ ഭീഷണിയുമില്ലാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു ഗുവാഘര്‍ ബീച്ച്. സഞ്ചാരികള്‍ക്ക് രുചികരമായ ഭക്ഷണം കിട്ടുന്ന തട്ടുകടകളും ഫ്‌ളീ മാര്‍ക്കറ്റുമുണ്ട് ഗുഹാഘര്‍ ബീച്ചില്‍.

നഗരജീവിതത്തിന്റെ തിരക്കുകളില്ലാതെ സ്വസ്ഥമായും ശാന്തമായും അല്‍പസമയം ചെലവഴിക്കാനായി ഇവിടെയെത്തുന്ന സഞ്ചാരികള്‍ കുട്ടികളെ കളിപ്പിക്കാനും ധ്യാനത്തിനും സൂര്യസ്‌നാനത്തിനും നീന്തലിനും മറ്റുമായി ഇവിടെ സമയം ചെലവഴിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon