ഷിന്‍മഹിന്യു എന്നുമറിയപ്പെടുന്ന ഫിറോസ്പൂര്‍നല്ല ഫിറോസ്പൂര്‍ പര്‍വ്വതത്തില്‍ നിന്ന് ഉറവെടുക്കുന്ന അരുവിയാണ്. ഗുല്‍മാര്‍ഗില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണിത്. ചൂണ്ടയിടലില്‍ താല്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്. സമീപവാസികള്‍ ഈ അരുവിയിലെ വെള്ളമാണ് കുടിക്കാനായി ഉപയോഗിക്കുന്നത്. പര്‍വ്വതത്താല്‍ അനുഗൃഹീതമായ ജലമാണ് ഇതെന്നാണ് തദ്ദേശവാസികളുടെ വിശ്വാസം. ഈ അരുവി ബഹന്‍ നദിയില്‍ ചേരുന്ന വാട്ടേഴ്സ് മീറ്റ് ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ടോസമൈതാന്‍ എന്ന സ്ഥലത്തിന് അടുത്തുള്ള ഇടമായതിനാലും ഫിറോസ്പൂര്‍നല്ലായിലേക്ക് ഏറെയാളുകള്‍ സന്ദര്‍ശനത്തിനെത്തുന്നു. അമ്പത് കിലോമീറ്റര്‍ അകലെയുള്ള ടോസമൈതാനിലേക്ക് എത്താന്‍ മൂന്ന് ദിവസത്തെ ട്രെക്കിങ്ങ് വേണം.



Click it and Unblock the Notifications