ഗുല്‍മാര്‍ഗില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള നിങ്കിള്‍ നല്ലാ, അഫ്രാവത് പര്‍വ്വതത്തിലെ മഞ്ഞുരുകി രൂപപ്പെടുന്ന ഒരു അരുവിയാണ്. ആല്‍പാതര്‍ തടാകത്തില്‍ നിന്നുള്ള വെള്ളം വേനല്‍ക്കാലത്തും ഈ അരുവിയെ സജീവമാക്കി നിര്‍ത്തുന്നു. സോപോറിനടുത്ത് വെച്ച് ഈ അരുവി ഝലം നദിയില്‍ ചേരുന്നു. ഇവിടുത്തെ പുല്ലുനിറഞ്ഞ പ്രദേശങ്ങള്‍ ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പൂക്കല്‍ നിറഞ്ഞ സമതലങ്ങളും, പൈന്‍മരങ്ങളും, മഞ്ഞ് മൂടിയ ഗിരിശൃംഘങ്ങളും മനോഹരമായ കാഴ്ചയൊരുക്കുന്നു. നിങ്കില്‍ നല്ലായിലേക്ക് റോഡ് മാര്‍ഗ്ഗത്തില്‍ സുഗമമായി എത്തിച്ചേരാം. ഇവിടേക്ക് ടാക്സിയും ലഭിക്കും.



Click it and Unblock the Notifications