കാശ്മീര്‍ താഴ്വരയിലൂടെ 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു യാത്രയാണിത്. പൈന്‍മരക്കാടുകളും, പുല്‍മേടുകളും, മനോഹാരിതയാര്‍ന്ന സമതലങ്ങളും കടന്നുള്ള ഈ യാത്ര സന്ദര്‍ശകര്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്തതാണ്.
ഈ യാത്രയിലെ ഏറ്റവും പ്രധാന കാഴ്ച ലോകത്തിലെ നാലാമത്തെ വലിയ, 8500 മീറ്റര്‍ ഉയരമുള്ള നംഗപര്‍വ്വതത്തിന്‍റെ കാഴ്ചയാണ്. ഹര്‍മുഖ്, സണ്‍സെറ്റ് പീക്ക് എന്നീ പ്രമുഖ സന്ദര്‍ശന കേന്ദ്രങ്ങളും ഈ യാത്രയില്‍ കാണാം.



Click it and Unblock the Notifications