ഗുല്‍മാര്‍ഗില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള ടാങ്മാര്‍ഗ്, പീര്‍പാഞ്ചല്‍ പ്രദേശത്തെുള്ള സ്ഥലമാണ്. ഗുല്‍മാര്‍ഗ്, ഡ്രുങ്ങ്, നിങ്കില്‍ നല്ല, ബാദെര്‍കൂട്ട്, ഗോഗല്‍ധാര, ബബാരശി എന്നീ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം ടാങ്മാര്‍ഗ് പ്രദേശത്തിന് കീഴില്‍ വരുന്നതാണ്. വാട്ടേവ്സ് മീറ്റ്, ഫിറോ്സ്പൂര്‍ നല്ല, ബാബ രെഷി കേന്ദ്രം എന്നീ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
ഇടതൂര്‍ന്ന വനവും, പര്‍വ്വതങ്ങളും, തെളിഞ്ഞ അരുവികളും, മഞ്ഞണിഞ്ഞ ഗിരിശ്രംഘങ്ങളും ഈ പ്രദേശത്തിന്‍റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിലൂടെ ഇവിടം പ്രസിദ്ധമാണ്.



Click it and Unblock the Notifications