പേര് സൂചിപ്പിക്കുന്നത് പോലെ പിതാവിന്റെ മരണശേഷം അക്‌ബറിന്റെ കിരീട ധാരണ ചടങ്ങുകള്‍ നടന്ന സ്ഥലമാണിത്. അക്‌ബറിന് 13 വയസ്സുള്ളപ്പോള്‍ 1556 ഫെബ്രുവരി 14 നാണ് കിരീടധാരണം നടന്നത്. പിതാവ് മരിക്കുമ്പോള്‍ അക്‌ബര്‍ ഗുരുവായ ബെയ്‌റാം ഖാനൊപ്പമായിരുന്നു. നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഗുര്‍ദാസ് പൂര്‍ ജില്ലയിലെ കലാനൗറിലാണ് അവര്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈസ്ഥലം.



Click it and Unblock the Notifications