ഗുരുവായൂരിലെ ക്ഷേത്രപരിസര കാഴ്ചകളില്‍ പ്രമുഖമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിംഗ്. മ്യൂറല്‍ പെയിന്റിംഗ് വിദഗ്ധനായിരുന്ന മമ്മിയൂര്‍ കൃഷ്ണമൂര്‍ത്തിയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിംഗ് സ്ഥാപിച്ചത്. 1989 ലായിരുന്നു ഇത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിംഗ് നോക്കിനടത്തുന്നത്. മ്യൂറല്‍ പെയിന്റിംഗ്, ശില്‍പനിര്‍മാണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരിശീലനം നല്‍കുന്നത്.
ഗുരുകുല സമ്പ്രദായം പിന്തുടരുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിംഗില്‍ നിരവധി സെമിനാറുകളും കേരളചരിത്രത്തെ സംബന്ധിച്ച സിമ്പോസിയങ്ങളും ഇവിടെ നടത്തപ്പെടുന്നു. കേരളത്തില്‍നിന്നും പുറത്തുനിന്നുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.



Click it and Unblock the Notifications