ഗുരുവായൂരിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണ കേന്ദ്രമാണ് പാര്‍ത്ഥസാരഥി ക്ഷേത്രം. പേര് സൂചിപ്പിക്കുന്നതുപോലെ ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനന്റെ സാരഥിയായ ശ്രീകൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ രഥത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്.
മനോഹരമായ ചിത്രരചനകള്‍ കൊണ്ട് അലംകൃതമാണ് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ചുമരുകള്‍. ആദിശങ്കരനാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ത്തന്നെ ആദിശങ്കരന്റെ കോവിലും കാണാം.



Click it and Unblock the Notifications