ബ്രഹ്മപുത്ര നദിയിലെ ശുക്ലേശ്വര്‍ ഘട്ടത്തില്‍ ശുക്ലേശ്വര്‍ ഹില്ലോക്കിനടുത്താണ് ബുദ്ധഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം. ഹൈന്ദവ -ബുദ്ധ രീതികളുടെ സംയോജന മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മാണം. പതിനേഴാം നൂറ്റാണ്ടില്‍ പുതുക്കിപ്പണിതിരിക്കുന്ന ക്ഷേത്രം അതിനും വര്‍ങ്ങള്‍ മുമ്പ് പണി കഴിപ്പിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. സുന്ദരവും മനോഹരവുമാണ് ക്ഷേത്രാന്തരീക്ഷം. ബ്രഹ്മപുത്ര നദിയുടെ വിഹഗവീക്ഷണത്തിന് വഴിയൊരുക്കുന്ന രീതിയില്‍ കുന്നിന്‍പുറത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിന്‍റെ പ്രധാന ഹാളിലെ പ്രാര്‍ഥനയോട് കൂടി മനോഹരമായ ഒരു വൈകുന്നേരമാണ് ക്ഷേത്രം സഞ്ചാരികള്‍ക്കായി നല്‍കുന്നത്.ബസുകളുടെയും ടാക്സികളുടെയും കേന്ദ്രമായ പള്‍ട്ടാന്‍ ബസാറില്‍ നിന്ന് എളുപ്പത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഇവിടെയെത്താം. സൂര്യാസ്തമനത്തിന്‍റെയും ഉദയത്തിന്‍റെയും മനോഹാരിത നുകരാന്‍ ആ സമയങ്ങളില്‍ ഇവിടെയെത്താന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications