രാജാക്കന്മാരുടെ കല്ലറകളാണ് ഛത്രി എന്നറിയപ്പെടുന്നത്. ഗ്വാളിയാറിന്റെ അതിര്‍ത്തിയിലെന്നോണം സിന്ധ്യ വംശത്തിന്റെ ഛത്രി സ്ഥിതി ചെയ്യുന്നു. മുഗളര്‍ക്ക് ശേഷം ഗ്വാളിയാര്‍ ഭരിച്ച മറാത്ത വംശത്തിലെ ഭരണാധികാരികളാണ് സിന്ധ്യര്‍. ജിവാജി റാവു സിന്ധ്യ, ദൗലത് റാവു സിന്ധ്യ,ജാങ്കോ ജി റാവു സിന്ധ്യ എന്നിവരുടെ കുടീരങ്ങള്‍ ഇവിടെ കാണാം.
ശിവന്റെ നഗരം എന്നര്‍ത്ഥമാക്കുന്ന ശിവപുരിയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ക്ഷേത്രങ്ങള്‍ നിറഞ്ഞു ഹിന്ദുക്കളുടെ കൂടി പ്രധാന കേന്ദ്രമാണിത്. മധ്യകാല ഹിന്ദു വാസ്തുകലയുടെ ഉത്തമ പ്രതീകങ്ങളാണീ സിന്ധ്യ വംശത്തിന്റെ ഛത്രികള്‍ . ഗ്വാളിയാര്‍ നഗരത്തില്‍ നിന്നും കുറച്ചകലെ അമര്‍ഘണ്ടക്കിലായി ഇവ സ്ഥിതി ചെയ്യുന്നു.



Click it and Unblock the Notifications