Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗ്വാളിയാര്‍ » ആകര്‍ഷണങ്ങള് » ഗ്വാളിയാര്‍ ഫോര്‍ട്ട്‌

ഗ്വാളിയാര്‍ ഫോര്‍ട്ട്‌, ഗ്വാളിയാര്‍

17

ഗ്വാളിയാര്‍ നഗരത്തിന്റെ പ്രശസ്തിയുടെ ഏറിയ പങ്കും അവകാശപ്പെടാവുന്നത് ഇവിടെയുള്ള ഗ്വാളിയോര്‍ കോട്ടകള്‍ ക്ക് തന്നെയാണ്. ഭാരതത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചരിത്രസ്മാരകങ്ങളില്‍  ഒന്നാണിത്. മലമുകളിലായി പ്രതാപത്തോടെ നിറഞ്ഞു നില്‍ ക്കുന്ന ഈ കോട്ടയ്ക്ക് മണ്‍മറഞ്ഞ നിരവധി രാജവംശങ്ങളുടെ ഉയര്‍ച്ചയുടെയും താഴ്ച്ചയുടെയും ഒട്ടേറെ കഥകള്‍  പറയാനുണ്ടാകും.

ഇവിടെ നിന്നു നോക്കിയാല്‍  താഴെ മനോഹരമായ താഴ്വരയും  വിശാലമായ ഗ്വാളിയാര്‍ നഗരവും കാണാം. മലയിലേക്കുള്ള യാത്രയില്‍  പാറയിലായി ജൈന തീര്‍ത്ഥങ്കരന്മാരുടെ ശില്പങ്ങള്‍  കൊത്തി വച്ചിട്ടുണ്ട്. തൊമര്‍ വംശത്തിലെ രാജ മാന്‍ സിംഗാണ് ഈ കോട്ട പണിതുയര്‍ത്തിയത്.  ഇന്ത്യന്‍  വാസ്തുകലയിലെ ചൈനീസ് സ്വാധീനം ഇവിടെ നല്ലതു പോലെ കണ്ടറിയാന്‍  സാധിക്കും.

കോട്ടയുടെ തൂണുകളില്‍  കൊത്തിയെടുത്ത ചൈനീസ് വ്യാളികള്‍  ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ നേര്‍ക്കാഴ്ചകളാണ് യാത്രികര്‍ക്ക് മുന്‍ പില്‍  പ്രകടമാക്കുന്നത്‌. മധ്യകാല ഭാരതീയ വാസ്തുകലയുടെ ഉത്തമ പ്രതീകമാണിവയെല്ലാം തന്നെ. 'ഗിബ്രാള്‍ ട്ടര്‍ ഓഫ് ഇന്ത്യ' എന്നാണ് ഗ്വാളിയാര്‍ ഫോര്‍ട്ട്‌ പൊതുവേ അറിയപ്പെടുന്നത്.

ഏതാണ്ട് നൂറു വര്‍ഷത്തിലധികം കാലം ഇവിടെ മാറി മാറി ഭരിച്ച രാജവംശങ്ങള്‍ ക്ക് സാക്ഷ്യം വഹിച്ച കോട്ടയാണിത്‌. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ പോരാടിയ ത്സാന്‍ സി റാണി,താന്തിയ തോപ്പി എന്നിവരുടെ പടനിലവും ഈ കോട്ട തന്നെ.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed