ഗ്വാളിയാര്‍ കോട്ടയിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ് ഹാഥി പൂല്‍ . കോട്ടയിലേക്കുള്ള പാതയില്‍ മറ്റു ആറു കവാടങ്ങള്‍ കടന്നു വേണം ഇവിടെയെത്താന്‍ . ഇവിടേക്കുള്ള ഏഴാമത്തേതും അവസാനത്തേതുമായ കവാടമാണിത്. ഇതിലൂടെ രാജ മാന്‍ സിംഗ് നിര്‍മ്മിച്ച മന്‍ മന്ദിര്‍ പാലസിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ സാധിക്കും.
ഹാഥി പൂല്‍ എന്ന പേര് അന്വര്‍ത്ഥമാക്കും വിധം പ്രവേശന ഭാഗത്തായി ഒരു കൂറ്റന്‍ ആനയുടെ കല്‍ പ്രതിമ പണിതു വച്ചിട്ടുണ്ട്. വേണമെങ്കില്‍ ഒരാനക്ക് തന്നെ കടക്കാന്‍ പാകത്തില്‍ വലിപ്പവും ഈ കവാടത്തിനുണ്ട്.
ഈ പറഞ്ഞ പ്രത്യേകതകളെല്ലാം ചേര്‍ന്നു തന്നെയാണ് ഇതിനു ഹാഥി പൂല്‍ എന്ന പേര് കിട്ടിയത്. ഇവിടെയുള്ള ഗോള സ്തംഭത്തിലുള്ള താഴികക്കുടങ്ങള്‍ ആരെയും ആകര്‍ഷിക്കാന്‍ പോന്ന വിധം മനോഹരമാണ്.



Click it and Unblock the Notifications