ശിവപുരി -  വനഭൂമിയിലെ മാനസതീരം

ഹോം » സ്ഥലങ്ങൾ » ശിവപുരി » ഓവര്‍വ്യൂ

നിബിഢവനങ്ങളാല്‍ സമൃദ്ധമാണ് ശിവപുരി. ഊതിവീര്‍പ്പിച്ച കാല്പനിക കഥകളുടെ പെരുമയില്‍ ഊറ്റംകൊള്ളുന്ന സങ്കല്പതീരമല്ല. മറിച്ച്, ചരിത്രത്തിലും പുരാണത്തിലും ഒരുപോലെ വിളങ്ങിനില്ക്കുന്ന ഭാസുരഭൂമിയാണ് മധ്യപ്രദേശ് സംസ്ഥാനത്തിലുള്ള ശിവപുരി എന്ന പട്ടണം.  പട്ടണത്തിന്റെ ഈ പ്രൌഢനാമത്തിലാണ് ജില്ല തന്നെ അറിയപ്പെടുന്നത്.

അതിവിസ്തൃതമായ മുഗള്‍ സാമ്രാജ്യത്തിലെ ഭരണാധികാരികള്‍ മൃഗയാ വിനോദത്തിനായി വന്നിരുന്നത് ഈ കാടുകളിലാണ്. ശിവപുരിയിലെ വിനോദസഞ്ചാരത്തിന്റെ ഹരിതമുദ്രണങ്ങളാണ് ഈ കാടുകള്‍. കരേര പക്ഷിസങ്കേതവും മാധവ നാഷണല്‍ പാര്‍ക്കും പാര്‍ക്കിനകത്തുള്ള ജോര്‍ജ്ജ് അഞ്ചാമന്‍  രാജാവിന്റെ കോട്ടയും സഞ്ചാരികളുടെ സന്ദര്‍ശനഭൂപടത്തില്‍ അവഗണിയ്ക്കാനാവാത്ത സ്ഥാനം ശിവപുരിക്ക് നേടിക്കൊടുത്തിട്ടുണ്ട്.

മനുഷ്യനും പ്രകൃതിയും രമ്യമായ് സഹവസിക്കുന്ന ഈ മനോഹര തീരം കാണാന്‍  നാടിന്റെ നാനാകോണുകളില്‍ നിന്ന് ആളുകള്‍ പ്രവഹിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല.

ശിവപുരിയ്ക്കകത്തും സമീപത്തുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

നിര്‍മ്മലമായ ഒരു തടാകവും അതിന് ചുറ്റുമായി വളരെ വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന പുല്‍മേടുകളും അവയ്ക്ക് അതിരിടുന്ന രാകിമിനുക്കിയപോലുള്ള ഉരുളന്‍  മലനിരകളുമുള്ള മാധവ ദേശീയോദ്യാനം മനോഹരമായ ഒരു പെയിന്റിങ്ങ് പോലെ തോന്നിയ്ക്കും. വളരെ വിപുലമായ ജൈവവൈവിദ്ധ്യവും ഈ പാര്‍ക്ക് ഉള്‍ക്കൊള്ളുന്ന വനമേഖലയിലുണ്ട്.

സഖ്യസാഗര്‍ പൊയ്കയും ഭുരാഖോല്‍, പവ എന്നീ വെള്ളച്ചാട്ടങ്ങളും സോന ചിടിയ പക്ഷിസങ്കേതവും പ്രകൃതിസൌന്ദര്യത്തിന്റെ ഉദാത്തമായ പ്രതീകങ്ങളാണ്. പ്രപഞ്ചമെന്ന അനുപമ സൌധത്തിലെ വിനീതവിധേയന്‍  മാത്രമാണ് മനുഷ്യന്‍  എന്ന് ഉള്ളില്‍ തട്ടി ഉണര്‍ത്തും. കോണ്‍ ക്രീറ്റ് വനത്തിലെ വിരസമായ കെട്ട്കാഴ്ചകളില്‍ നിന്ന് മാതൃത്വത്തിന്റെ മടിത്തട്ടിലേയ്ക്കുള്ള സ്നേഹമസൃണമായ ക്ഷണമാണ് ശിവപുരി ടൂറിസം.

വേനല്‍ക്കാല സഞ്ചാരത്തിന്റെ ആസ്ഥാനം

കോട്ടകളും രമ്യഹര്‍മ്മങ്ങളും ക്ഷേത്രങ്ങളും ശിവപുരിയുടെ സുദീര്‍ഘവും വര്‍ണ്ണപ്പകിട്ടാര്‍ന്നതുമായ ഭൂതകാലത്തിന് തെളിവാണ്. നിരവധി രാജകുടുംബങ്ങളുടെ വേനല്‍ക്കാല താവളമായിരുന്നു ഈ പ്രദേശം എന്ന ശിവപുരിയുടെ ഗര്‍വ്വിനെ ശരിവെക്കുന്നതാണ് നര്‍വാര്‍ കോട്ട, മാധവ വിലാസ് കൊട്ടാരം, മഹുവ ശിവക്ഷേത്രം എന്നിവ. കീര്‍ത്തിമുദ്ര പതിഞ്ഞ സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും പക്ഷിസങ്കേതങ്ങളും നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെ ധാരാളമായ് വരവേല്ക്കുന്നതിനാല്‍ ശിവപുരിയുടെ ടൂറിസവ്യവസായം അഭ്യുന്നതിയിലും സ്വയംപര്യാപ്തതയിലുമാണ്.

ശിവപുരിയില്‍ എത്തുന്നവിധം

അടുത്തുള്ള എയര്‍പോര്‍ട്ടുകളും റെയില്‍വേ സ്റ്റേഷനുകളും ശിവപുരിയിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് തികച്ചും സുഗമവും സൌകര്യപ്രദവുമാക്കും.

സന്ദര്‍ശിക്കാന്‍  ഏറ്റവും അനുയോജ്യമായ സമയം

വര്‍ഷത്തിലേറിയ കാലവും പ്രസന്നമായ കാലാവസ്ഥയാണ് ശിവപുരി വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും ഒക്ടോബറിനും മാര്‍ച്ചിനുമിടയിലെ കാലയളവാണ് കൂടുതല്‍ അഭികാമ്യം.

Please Wait while comments are loading...